ലഖ്‌നൗ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസിൽ ഉത്തർപ്രദേശിലെ ഗാസിപൂരിൽ ഒരാളെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മ ഭർത്താവിനെതിരെ ദുല്ലാപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ ആറുമാസമായി ഭർത്താവ് പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് അവർ പറഞ്ഞു.
തുടക്കത്തിൽ കുറ്റകൃത്യത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് യുവതി പറഞ്ഞു. എന്നാൽ ഇക്കാര്യം അറിഞ്ഞപ്പോൾ ഭർത്താവുമായി സംസാരിച്ചെങ്കിലും കുറ്റകൃത്യം തുടർന്നതിനാൽ, മകളെ ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടി യുവതി ഭർത്താവിനെതിരെ പരാതി നൽകി. ഇയാളെ ഉടൻ അറസ്റ്റ് ചെയ്തതായി ഗാസിപൂർ പൊലീസ് സൂപ്രണ്ട് ഓം പ്രകാശ് സിംഗ് പറഞ്ഞു. പോക്‌സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു. അതേസമയം, ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും എസ്‌പി അറിയിച്ചു.