ETV Bharat / bharat

ഡൽഹി കലാപം; ഇരകളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് അമേരിക്ക

സമാധാനം നിലനിർത്താനും അക്രമത്തിൽ നിന്ന് വിട്ടുനിൽക്കാനും എല്ലാവരോടും അഭ്യർഥിക്കുന്നതായും യുഎസ് സ്റ്റേറ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി ആലീസ് വെൽസ്

ഡൽഹി കലാപം  പ്രധാനമന്ത്രി നരേന്ദ്ര മോദി  യുഎസ് സ്റ്റേറ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി  ആലീസ് വെൽസ്  അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്  Alice Wells tweet  State SCA  Delhi violence
ഡൽഹി കലാപം; അക്രമത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് അമേരിക്ക
author img

By

Published : Feb 28, 2020, 1:11 PM IST

ന്യൂഡൽഹി: ഡൽഹിയിൽ സമാധാനം നിലനിർത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിൻതാങ്ങി അമേരിക്ക. ഡൽഹിയിൽ മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ വിഷമത്തിൽ പങ്കുചേരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി ആലീസ് വെൽസ് ട്വിറ്ററിലൂടെ അറിയിച്ചു. സമാധാനം നിലനിർത്താനും അക്രമത്തിൽ നിന്ന് വിട്ടുനിൽക്കാനും എല്ലാവരോടും അഭ്യർഥിക്കുന്നതായും ആലീസ് വെൽസ് ട്വീറ്റ് ചെയ്‌തു. ഡല്‍ഹിയിലുള്ളവര്‍ സംയമനം പാലിക്കണമെന്നും എത്രയും പെട്ടന്ന് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും മോദി നേരത്തെ ട്വിറ്ററില്‍ അറിയിച്ചിരുന്നു.

  • Our hearts go out to the families of the deceased and injured in New Delhi. We echo PM @NarendraModi’s call for calm and normalcy and urge all parties to maintain peace, refrain from violence, and respect the right of peaceful assembly. AGW https://t.co/WdVx4W0DMS

    — State_SCA (@State_SCA) February 27, 2020 " class="align-text-top noRightClick twitterSection" data=" ">

രാജ്യത്ത് മതസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് ഇന്ത്യാ സന്ദര്‍ശന വേളയില്‍ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ആളുകൾക്ക് മതസ്വാതന്ത്ര്യം ലഭിക്കണമെന്നാണ് മോദിയുടെ ആഗ്രഹം. ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ഇന്ത്യൻ ഭരണകൂടം കഠിനമായി പരിശ്രമിച്ചുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.