ETV Bharat / bharat

ജൈവവൈവിധ്യത്തെ സംരക്ഷിക്കാനായി അടിയന്തര നടപടി ആവശ്യമെന്ന് യുഎൻ റിപ്പോർട്ട് - ദി സ്റ്റേറ്റ് ഓഫ് ദി വേൾഡ് ഫോറസ്റ്റ്സ്

വന നശീകരണം തടയുന്നതിനും ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനുമായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യുഎന്നിന്‍റെ ഏറ്റവും പുതിയ പതിപ്പ് ദി സ്റ്റേറ്റ് ഓഫ് ദി വേൾഡ് ഫോറസ്റ്റ്സ് പറയുന്നു

UN report  safeguard biodiversity  International Day for Biological Diversity  Biological Diversity  World's Forests  The State of the World's Forests  യുഎൻ  വന നശീകരണം  ജൈവവൈവിധ്യം  ദി സ്റ്റേറ്റ് ഓഫ് ദി വേൾഡ് ഫോറസ്റ്റ്സ്  യുഎൻ റിപ്പോർട്ട്
ജൈവവൈവിധ്യത്തെ സംരക്ഷിക്കാനായി അടിയന്തിര നടപടി ആവശ്യം; യുഎൻ റിപ്പോർട്ട്
author img

By

Published : May 23, 2020, 12:23 AM IST

ന്യൂഡൽഹി: ലോക വനങ്ങളിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാനായി അടിയന്തര നടപടി ആവശ്യമാണെന്ന് യുഎന്നിന്‍റെ ഏറ്റവും പുതിയ പതിപ്പ് ദി സ്റ്റേറ്റ് ഓഫ് ദി വേൾഡ് ഫോറസ്റ്റ്സ്. ജൈവവൈവിധ്യത്തിന്റെ സംരക്ഷണം വനങ്ങളുമായി നാം ഇടപഴകുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതിയെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നാണ് ജൈവ വൈവിധ്യത്തിന്‍റെ അന്താരാഷ്ട്ര ദിനത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്‍റെ (എഫ്എഒ) പങ്കാളിത്തത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

1990 മുതൽ 420 ദശലക്ഷം ഹെക്ടർ വന ഭൂമി നഷ്ടപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാർഷിക മേഖലയിലേക്കും മറ്റ് ഭൂവിനിയോഗങ്ങളിലേക്കും പരിവർത്തനം ചെയ്യുന്നതിലൂടെ ഓരോ വർഷവും ഏകദേശം 10 ദശലക്ഷം ഹെക്ടർ വന ഭൂമി നഷ്ടപ്പെടുന്നുണ്ടെന്നാണ് എഫ്‌എ‌ഒയുടെ വിലയിരുത്തൽ. വനനശീകരണം അപകടകരമായ തോതിൽ തുടരുകയാണെന്നും ഇത് ജൈവവൈവിധ്യത്തിന്‍റെ നാശനഷ്ടത്തിന് ഇടയാക്കുമെന്നും എഫ്എഒ ഡയറക്ടർ ജനറൽ ക്യു യു ഡോംഗ്യു, യുനെപ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇംഗർ ആൻഡേഴ്സൺ എന്നിവർ ആമുഖത്തിൽ പറയുന്നുണ്ട്. എഫ്ഒയുടെ റിപ്പോർട്ട് അനുസരിച്ച് ഭൂമിയിൽ 60,000 വ്യത്യസ്ത വൃക്ഷ ഇനങ്ങളും 80 ശതമാനം ഉഭയജീവ ജീവികളും 75 ശതമാനം പക്ഷിമൃഗാദികളും 68 ശതമാനം സസ്തന ജീവികളുമാണുള്ളത്. വനഭൂമി നശിക്കുന്നതിലൂടെ ഇവ ഒന്നൊന്നായി ഭൂമിക്ക് നഷ്ടപ്പെടും. ജന്തുജാലങ്ങളുടെ സംരക്ഷണത്തിലൂടെ മാത്രമേ മനുഷ്യനും നിൽനിൽപ്പുള്ളൂ എന്ന് കൊവിഡ് കാലത്ത് നാം ഓരോരുത്തരും പഠിച്ചു. അതിനാൽ ഇവ സംരക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും ആവശ്യമാണെന്നും യുഎൻ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.