ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ നാല് ലക്ഷം രോഗ ബാധിതര്‍: 5,784 മരണം - കൊവിഡ്-19

സംസ്ഥാനത്തെ കൊവിഡ് -19 രോഗികളിൽ 85.80 ശതമാനമാണ് വീണ്ടെടുക്കൽ നിരക്ക്. ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 3,99,082 ആയി.

UP reports 69 more COVID-19 deaths, 4,271 fresh cases  COVID-19  4,271 fresh cases  69 more COVID-19 deaths  Corona Cirus  കൊവിഡ്-19; ഉത്തര്‍പ്രദേശില്‍ നാല് ലക്ഷത്തോടടുത്ത് രോഗ ബാധിതര്‍, 5,784 മരണം  കൊവിഡ്-19  5,784 മരണം
കൊവിഡ്-19; ഉത്തര്‍പ്രദേശില്‍ നാല് ലക്ഷത്തോടടുത്ത് രോഗ ബാധിതര്‍, 5,784 മരണം
author img

By

Published : Sep 30, 2020, 5:53 PM IST

ലഖ്നൗ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഉത്തർപ്രദേശിൽ 69 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,784 ആയി ഉയർന്നു. 4,271 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധ നാല് ലക്ഷമായി. ഇതുവരെ 3,42,415 പേർ കൊവിഡ് മുക്തരായതായി ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് -19 രോഗികളിൽ 85.80 ശതമാനമാണ് വീണ്ടെടുക്കൽ നിരക്ക്. ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 3,99,082 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് -19 കണ്ടെത്തുന്നതിനായി നടത്തിയ ഒരു ലക്ഷം ടെസ്റ്റുകളിലൂടെ സംസ്ഥാനം ഒരു കോടി പരിശോധനയെന്ന നാഴികക്കല്ല് പിന്നിട്ടിട്ടുണ്ടെന്നും ഇത് റെക്കോഡാണെന്നും പ്രസാദ് പറഞ്ഞു. രോഗികളിൽ 13.77 ശതമാനം പേർ 0-20 വയസ്സിനിടയിലുള്ളവരാണ്, 47.99 ശതമാനം പേർ 21-40 വയസ്സിനിടയിലുള്ളവരാണ്, 29.02 ശതമാനം പേർ 41-60 വയസ് പ്രായമുള്ളവരും 9.29 ശതമാനം പേർ 60 വയസ്സിനു മുകളിലുള്ളവരുമാണ്. 69 പുതിയ മരണങ്ങളിൽ ഏഴെണ്ണം കാൺപൂരിൽ നിന്നും അഞ്ച് പേർ വീതം ലഖ്‌നൗ, ഗോരഖ്പൂർ എന്നിവിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.