ജമ്മു കശ്മീര്‍: കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കില്‍ കൊവിഡ് മരണങ്ങള്‍ ഉയരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച ഒരാള്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 39 ആയി ഉയര്‍ന്നു. 69 വയസുള്ള സ്ത്രീ കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. കാര്‍ഗിലില്‍ രോഗം ബാധിച്ച് 23 പേര്‍ മരിച്ചു. ലേയില്‍ 16 പേര്‍ മരിച്ചതായാണ് കണക്ക്.
അതിനിടെ സംസ്ഥാനത്ത് 67 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 3294 ആയതായി മന്ത്രാലയം അറിയിച്ചു. 73 ശതമാനം രോഗികളും രോഗമുക്തരാകുന്നുണ്ട്. 841 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.