ETV Bharat / bharat

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് ഭീഷണികത്ത്

ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് ഗ്രൂപ്പായ ത്രിതീയ സമ്മേളന്‍ പ്രസ്‌തുതി കമ്മിറ്റിയാണ് 10 ദിവസത്തിനുള്ളില്‍ രാജ്ഭവന്‍ വിട്ടുപോയില്ലെങ്കില്‍ രാജ്ഭവന്‍ കെട്ടിടം സ്ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്

author img

By

Published : Mar 10, 2020, 1:03 PM IST

UP Governor threatened  Uttar Pradesh Raj Bhawan news  TSPC Jharkhand  Anandiben Patel news  ആനന്ദിബെന്‍ പട്ടേല്‍  ലക്‌നൗ  ഉത്തര്‍പ്രദേശ്  ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് ഭീഷണികത്ത്
ഉത്തര്‍പ്രദേശില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് ഭീഷണികത്ത്

ലക്‌നൗ: ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ രാജ്ഭവന്‍ വിട്ടുപോയില്ലെങ്കില്‍ രാജ് ഭവന്‍ കെട്ടിടം സ്ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണി. ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് ഗ്രൂപ്പായ ത്രിതീയ സമ്മേളന്‍ പ്രസ്‌തുതി കമ്മിറ്റിയാണ് (ടി.എസ്.പി.സി) ഭീഷണികത്ത് അയച്ചിരിക്കുന്നത്. 10 ദിവസത്തിനുള്ളില്‍ രാജ്ഭവന്‍ വിട്ടുപോവാകാണ് ഭീഷണികത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ ഐ.പി.സി 124 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സംസ്ഥാന ആഭ്യന്തരവകുപ്പിന് കത്ത് കൈമാറിയിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹേമന്ദ് റാവു അറിയിച്ചു. കേസന്വേഷണം ആരംഭിച്ച പൊലീസ് കത്തയച്ചിരിക്കുന്ന സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഗവര്‍ണര്‍ക്കും രാജ്ഭവനും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാരിന്‍റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.