ലഖ്നൗ: ലഖ്‌നൗ-ഹാർദോയ് റോഡിലാണ് ബുധനാഴ്ച രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ആറ് പേര്‍ മരിച്ചതായും ഒരു ഡസനിലധികം പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മൂന്നംഗ സമിതി അന്വേഷിച്ച് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് റോഡ് വേയ്സ് അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്. എതിർ ദിശകളിൽ നിന്ന് വരുന്ന രണ്ട് ബസുകളും പരസ്പരം ഇടിച്ചുകയറി. ഒരു ബസ് ഹാർഡോയിയിൽ നിന്ന് ലഖ്‌നൗവിലേക്ക് വരുമ്പോൾ മറ്റൊന്ന് സംസ്ഥാന തലസ്ഥാനത്ത് നിന്ന് ഹാർഡോയിയിലേക്ക് പോവുകയായിരുന്നു. ബസുകൾ അമിത വേഗതയിലാണ് സഞ്ചരിച്ചിരുന്നത് എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അതേസമയം, മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഉത്തര്‍പ്രദേശില്‍ ബസുകള്‍ കൂട്ടിയിടിച്ച് 6 പേർ മരിച്ചു - bus accident
ലഖ്‌നൗ-ഹാർദോയ് റോഡിലാണ് ബുധനാഴ്ച രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചത്. ഈ അപകടത്തിൽ ആറ് പേര്‍ മരിച്ചതായും ഒരു ഡസനിലധികം പേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.
![ഉത്തര്‍പ്രദേശില്‍ ബസുകള്‍ കൂട്ടിയിടിച്ച് 6 പേർ മരിച്ചു 6 die in UP bus accident Lucknow Lucknow-Hardoi Yogi Adityanath bus accident ബസ്സുകള്‍ കൂട്ടിയിടിച്ച് 6 പേർ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8560380-96-8560380-1598421836497.jpg?imwidth=3840)