ലക്‌നൗ: പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി ഉത്തർപ്രദേശ് നിയമസഭാ ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിനം. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷ അംഗങ്ങൾ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്ലക്കാര്‍ഡുകളും മുദ്യാവാക്യങ്ങളും മുഴക്കി പ്രതിപക്ഷം പ്രതിഷേധമറിയിച്ചു. സംസ്ഥാനത്തെ കര്‍ഷക ദുരിതങ്ങൾ, വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങളിലും പ്രതിഷേധമറിയിച്ചു. അതേസമയം ബഹളത്തിനിടിയിലും ഗവര്‍ണര്‍ ബജറ്റ് അവതരണം തുടര്‍ന്നു. ചുവന്ന തൊപ്പി ധരിച്ചെത്തിയ സമാജ്‌വാദി പാർട്ടി അംഗങ്ങൾ വിധാൻ ഭവൻ കാമ്പസിലെ ചൗധരി ചരൺ സിങ്ങിന്‍റെ പ്രതിമക്ക് മുന്നിൽ സമ്മേളിച്ചിരുന്നു. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രതിഷേധ സൂചനകളുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, എൽപിജി സിലിണ്ടറിന്‍റെ വില വര്‍ധനവ്, കര്‍ഷകര്‍ക്ക് കുടിശ്ശിക നൽകുന്നതിലുള്ള കാലതാമസം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിച്ചു.
യുപി ബജറ്റ് സമ്മേളനം ആരംഭിച്ചു; പ്രക്ഷുബ്‌ധമായി ആദ്യദിനം - പൗരത്വ ഭേദഗതി നിയമം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്ലക്കാര്‍ഡുകളും മുദ്യാവാക്യങ്ങളും മുഴക്കി പ്രതിഷേധിച്ചു.