ETV Bharat / bharat

ഉന്നാവോ പെൺകുട്ടിക്ക് ഡൽഹിയിൽ പുതിയ വീട് - DCW

ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പുനരധിവാസത്തിന്‍റെ ഉത്തരവാദിത്തം നേരത്തെ ഡൽഹി പൊലീസിന് കോടതി നൽകിയിരുന്നുവെങ്കിലും പിന്നീട് ഇത് ഡൽഹി വനിതാ കമ്മിഷന് കൈമാറുകയായിരുന്നു

Unnao rape victim  Delhi Women's Commission  Unnao rape case  DCW  ഉന്നാവോ പെൺകുട്ടിക്ക് ഡൽഹിയിൽ പുതിയ വീട്
ഉന്നാവോ പെൺകുട്ടിക്ക് ഡൽഹിയിൽ പുതിയ വീട്
author img

By

Published : Feb 16, 2020, 4:49 AM IST

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന് ഡൽഹിയിൽ പുതിയ വീട് നൽകി ഡൽഹി വനിതാ കമ്മിഷൻ. കൂടാതെ ഇംഗ്ലീഷ് ഭാഷയിലും കമ്പ്യൂട്ടർ കോഴ്‌സിലും കുടുംബത്തിന് പരിശീലനം നൽകും. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പുനരധിവാസത്തിന്‍റെ ഉത്തരവാദിത്തം നേരത്തെ ഡൽഹി പൊലീസിന് കോടതി നൽകിയിരുന്നുവെങ്കിലും പിന്നീട് ഇത് ഡൽഹി വനിതാ കമ്മീഷന് കൈമാറുകയായിരുന്നു.

പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ച് വരികയാണെന്നും പെൺകുട്ടിയെ സന്ദർശിച്ച ശേഷം ഡൽഹി വനിത കമ്മിഷൻ ചെയർപേഴ്‌സൺ സ്വാതി മാലിവാൾ പറഞ്ഞു. പെൺകുട്ടിക്കും അവളുടെ കുടുംബാംഗങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കമ്മിഷൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.