ഷിംല: ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്ക റോഡായ അടൽ ടണലിൻ്റെ ഉദ്ഘാടനം ഒക്ടോബർ മൂന്നിന് നടക്കാനിരിക്കെ മണാലിയിലെ കല്ലു ജില്ലയിൽ ലൈസൻസ് ഇല്ലാത്ത തോക്കുമായി ഒരാൾ പിടിയിൽ. ഹരിയാന സ്വദേശി ബൽജീത്ത് സിങ്ങാണ് പിടിയിലായത്. ഇയാൾക്കെതിരെ ആയുധങ്ങൾ കൈയിൽ വെച്ചതിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
അതേസമയം പ്രധാന മന്ത്രിയുടെ സന്ദർശനവുമായി ഈ സംഭവത്തിന് ബന്ധമില്ലെന്ന് കല്ലു എസ്.പി സൗരവ് സിങ് പറഞ്ഞു. നേരത്ത പ്രിനി മേഖലയിൽ പട്രോളിങ്ങിനിടെ ഒരു കാറിൽ നിന്ന് മൂന്ന് തോക്കുകൾ കണ്ടെത്തിയിരുന്നു. സംഭവത്തിൽ നാല് പേർ അറസ്റ്റിലായതായും മണാലി പൊലീസ് അറിയിച്ചു.