ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക- ഗ്രാമീണ മേഖലയില്‍ ഊന്നിയുള്ള വികസനവും ലക്ഷ്യമിട്ട് നിർമല സീതാരാമന്‍റെ ബജറ്റ്. മുള, തേന്‍, ഖാദി മേഖലകളില്‍ 100 ക്ലസ്റ്ററുകൾ രൂപീകരിക്കും. 50000 കരകൗശല വിദഗ്‌ധര്‍ക്ക് ഇത് പ്രയോജനപ്പെടും. ഗ്രാമീണ മേഖലകളില്‍ 75000 സ്വയം തൊഴില്‍ പദ്ധതി. കാർഷിക ഗ്രാമീണ മേഖലകൾക്കായി 80 ജീവനോപാധി വികസന പദ്ധതികളും പ്രഖ്യാപിച്ചു. മത്സ്യമേഖലയിലെ ആധുനീകരണത്തിനും പദ്ധതി പ്രഖ്യാപിച്ചു.
ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത മിഷന്‍ വിപുലീകരിക്കും. എല്ലാ പഞ്ചായത്തുകളിലും ഇന്‍റര്‍നെറ്റ്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇന്‍റര്‍നെറ്റ് സേവനം ഉറപ്പാക്കാൻ ഭാരത് നെറ്റ് രൂപീകരിക്കുമെന്നും നിർമല സീതാരാമന്‍റെ പ്രഖ്യാപനം.