ഭുവനേശ്വര്‍: ചന്ദ്രയാന്‍ 2 മിഷന്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിലുള്ള ദുഃഖം ഗഗന്യാനിലൂടെ തീര്‍ക്കാന്‍ ഐഎസ്ആര്‍ഒ. 2021ല്‍ ഇന്ത്യയില്‍ നിന്നും ബഹിരാകാശ യാത്രികനെ അയക്കുമെന്ന് ഐഎസ്ആര്‍ഒ തലവന്‍ കെ ശിവന്‍ പറഞ്ഞു. ഗന്യാന്യാന്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെയാണ് അഭിമാന നേട്ടം കൈവരിക്കാനൊരുങ്ങുന്നത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സാങ്കേതിക കരുത്ത് ലോകത്തിന് കാണിച്ചു കൊടുക്കാന്‍ കൂടിയുള്ളതാണ് ദൗത്യമാണിതെന്നും ശിവന്‍ കൂട്ടിച്ചേര്‍ത്തു.
ഭുവനേശ്വര്‍ ഐഐടിയിലെ എട്ടാമത് കോണ്‍വക്കേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020ല്‍ പേരിട്ടിട്ടില്ലാത്ത മനുഷ്യ ഭഹിരാകാശ പേടകം പരീക്ഷിക്കും. രണ്ടാമത്തെ പേടകം 2021ലാകും അയക്കുക. 2021 ഡിസംബറില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യ യാത്രികനെ ഇന്ത്യന്‍ സാങ്കേതിക വിദ്യയുടെ സാഹയത്തോടെ ബഹിരാകാശത്തേക്ക് അയക്കും. ഇന്ത്യ സ്വന്തമായി നിര്‍മിച്ച റോക്കറ്റ് ഉപയോഗിച്ചാകും ദൗത്യം നടത്തുക. ഐഎസ്ആര്‍ഒ ഇതിനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിക്രം സാരാഭായിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണ്. തോല്‍വികളില്‍ തളരാതെ പോരാടന്‍ യുവാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഗഗന്യാന്‍ പദ്ധതി; 2021ഡിസംബറില്‍ ആദ്യ ബഹിരാകാശ യാത്രികനെ അയക്കാന്‍ ഐഎസ്ആര്‍ഒ - ഗഗന്യാന്‍ പദ്ധതി
2021 ഡിസംബറില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യ യാത്രികനെ സ്വന്തം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് അയക്കും. ഇന്ത്യ സ്വന്തമായി നിര്‍മിച്ച റോക്കറ്റ് ഉപയോഗിച്ചാകും ദൗത്യം നടത്തുക
ഭുവനേശ്വര്‍: ചന്ദ്രയാന്‍ 2 മിഷന്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിലുള്ള ദുഃഖം ഗഗന്യാനിലൂടെ തീര്‍ക്കാന്‍ ഐഎസ്ആര്‍ഒ. 2021ല്‍ ഇന്ത്യയില്‍ നിന്നും ബഹിരാകാശ യാത്രികനെ അയക്കുമെന്ന് ഐഎസ്ആര്‍ഒ തലവന്‍ കെ ശിവന്‍ പറഞ്ഞു. ഗന്യാന്യാന്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെയാണ് അഭിമാന നേട്ടം കൈവരിക്കാനൊരുങ്ങുന്നത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സാങ്കേതിക കരുത്ത് ലോകത്തിന് കാണിച്ചു കൊടുക്കാന്‍ കൂടിയുള്ളതാണ് ദൗത്യമാണിതെന്നും ശിവന്‍ കൂട്ടിച്ചേര്‍ത്തു.
ഭുവനേശ്വര്‍ ഐഐടിയിലെ എട്ടാമത് കോണ്‍വക്കേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020ല്‍ പേരിട്ടിട്ടില്ലാത്ത മനുഷ്യ ഭഹിരാകാശ പേടകം പരീക്ഷിക്കും. രണ്ടാമത്തെ പേടകം 2021ലാകും അയക്കുക. 2021 ഡിസംബറില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യ യാത്രികനെ ഇന്ത്യന്‍ സാങ്കേതിക വിദ്യയുടെ സാഹയത്തോടെ ബഹിരാകാശത്തേക്ക് അയക്കും. ഇന്ത്യ സ്വന്തമായി നിര്‍മിച്ച റോക്കറ്റ് ഉപയോഗിച്ചാകും ദൗത്യം നടത്തുക. ഐഎസ്ആര്‍ഒ ഇതിനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിക്രം സാരാഭായിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണ്. തോല്‍വികളില്‍ തളരാതെ പോരാടന്‍ യുവാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
https://www.etvbharat.com/english/national/bharat/bharat-news/under-gaganyaan-mission-first-indian-astronaut-to-be-sent-to-space-by-dec-2021-isro-chief-sivan/na20190922012841334
Conclusion: