ETV Bharat / bharat

ഐക്യരാഷ്ട്രസഭയുടെ 75-ാം വാർഷികം; ജൂലൈ 17ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും - Sir Ramaswami Mudaliar

2020 ജൂൺ 17ന് സുരക്ഷാ കൗൺസിലിലെ താൽകാലിക അംഗമായി ഇന്ത്യയെ തെരഞ്ഞെടുത്തതിരുന്നു. ഈ സാഹചര്യത്തിലാണ് യുഎന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധന പ്രാധാന്യമർഹിക്കുന്നത്

UN ECOSOC  United Nations Economic and Social Council  Erna Solberg  Secretary-General Antonio Guterres.  ECOSOC  COVID-19 pandemic  Sir Ramaswami Mudaliar  Security Council
പ്രധാനമന്ത്രി
author img

By

Published : Jul 15, 2020, 11:27 AM IST

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് ജൂലൈ 17ന് ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്ര സാമ്പത്തിക, സാമൂഹിക കൗൺസിലിന്‍റെ(ഇകോസോക്) ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും. സുരക്ഷാ കൗൺസിലിലേക്കുള്ള ഇന്ത്യയുടെ തെരഞ്ഞെടുപ്പിനുശേഷം യുഎന്നിൽ പ്രധാനമന്ത്രി നടത്തുന്ന ആദ്യ പ്രസംഗമായിരിക്കും ഇത്. നോർവീജിയൻ പ്രധാനമന്ത്രി എർന സോൽബെർഗും യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസും മോദിക്കൊപ്പം ചേരും. ഇകോസോക് എല്ലാ വർഷും ഹൈ-ലെവൽ സെഗ്മെന്‍റ് നടത്താറുണ്ട്. സർക്കാർ, സ്വകാര്യ മേഖല, സിവിൽ സൊസൈറ്റി, അക്കാദമി എന്നിവയിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

  • PM Modi will deliver Keynote address virtually at Valedictory of High-Level Segment of UN ECOSOC on 17 July morning in New York, on eve of 75th anniversary of UN. First speech of PM at UN after India’s Security Council win! India was first President of ECOSOC in 1946. @MEAIndia

    — PR UN Tirumurti (@ambtstirumurti) July 15, 2020 " class="align-text-top noRightClick twitterSection" data=" ">

കൊവിഡിന് ശേഷമുള്ള ബഹുരാഷ്ട്രവാദം: 75-ാം വാർഷികത്തിൽ യുഎൻ എങ്ങനെ വർത്തിക്കണം എന്നതാണ് സെഗ്മെന്‍റിന്‍റെ വിഷയം. 2020 ജൂൺ 17ന് സുരക്ഷാ കൗൺസിലിലെ താൽകാലിക അംഗമായി ഇന്ത്യയെ തെരഞ്ഞെടുത്തതിരുന്നു. ഈ സാഹചര്യത്തിലാണ് യുഎന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധന പ്രാധാന്യമർഹിക്കുന്നത്. മൊത്തം 192 വോട്ടില്‍ 184 വോട്ടുകൾ നേടിയ ഇന്ത്യ, എട്ടാം തവണയാണ് യുഎന്നിന്‍റെ താൽകാലിക അംഗത്വം നേടുന്നത്. ഏഷ്യ പസഫിക് റീജിയണൽ ഗ്രൂപ്പിൽ നിന്നുള്ള ഏക അംഗീകൃത സ്ഥാനാർത്ഥിയായിരുന്നു ഇന്ത്യ.

ഐക്യരാഷ്ട്രസഭയുടെ ആറ് പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് ഇകോസോക്. അന്താരാഷ്ട്ര സാമ്പത്തികവും സാമൂഹികവുമായ മുന്നേറ്റത്തിനുതകുന്ന പ്രവർത്തനങ്ങൾക്ക് ഇക്കോസോക്ക് നിർദേശം നൽകുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഇകോസോകിന്‍റെ ആദ്യ യോഗം 1946 ജനുവരി 23ന് ലണ്ടനിൽ വിളിച്ചു ചേർത്തു. 1946ൽ ഇന്ത്യ ഇകോസോകിന്‍റെ ആദ്യ പ്രസിഡന്‍റായിരുന്നു. സർ രാമസ്വാമി മുദലിയാർ ആയിരുന്നു 1946ൽ ഇകോസോകിന്‍റെ പ്രസിഡന്‍റ് സ്ഥാനം വഹിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.