ന്യൂഡൽഹി: തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റിന്‍റെ വിലാസത്തിൽ നയതന്ത്ര ബാഗേജായി സ്വർണം അയച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതികാര്യാലയം അറിയിച്ചു. ഗുരുതരമായ കുറ്റകൃത്യം എന്നത് കൂടാതെ ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതികാര്യാലയത്തിന്‍റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും ശ്രമിച്ച സംഭവമാണിതെന്നും യു.എ.ഇ എംബസി പറഞ്ഞു.
-
The UAE Embassy, New Delhi: The authorities in the UAE have launched an investigation to find out who sent the cargo containing gold to the address of the UAE consulate.
— UAE Embassy-Newdelhi (@UAEembassyIndia) July 7, 2020 " class="align-text-top noRightClick twitterSection" data="
1/2
">The UAE Embassy, New Delhi: The authorities in the UAE have launched an investigation to find out who sent the cargo containing gold to the address of the UAE consulate.
— UAE Embassy-Newdelhi (@UAEembassyIndia) July 7, 2020
1/2The UAE Embassy, New Delhi: The authorities in the UAE have launched an investigation to find out who sent the cargo containing gold to the address of the UAE consulate.
— UAE Embassy-Newdelhi (@UAEembassyIndia) July 7, 2020
1/2
ഇന്ത്യയിലെ അന്വേഷണ ഏജന്‍സിക്ക് എല്ലാ സഹകരണവും കാര്യാലയം വാഗ്ദാനം ചെയ്തു.“കള്ളക്കടത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി നയതന്ത്രമാർഗങ്ങൾ ദുരുപയോഗിക്കാൻ നടത്തിയ ശ്രമങ്ങളെ ശക്തിയായി അപലപിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളെ തള്ളിക്കളയുന്നു” -കാര്യാലയം ട്വിറ്ററില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ആരോപണവിധേയനായിരിക്കുന്ന വ്യക്തിയെ പെരുമാറ്റ ദൂഷ്യത്തിന്‍റെ പേരില്‍ നേരത്തെ തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതാണെന്നും നയതന്ത്രകാര്യാലത്തിന്‍റെ വിവിധ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് ആ വ്യക്തി കുറ്റകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്നും കാര്യാലയം പറയുന്നു.