പാറ്റ്ന: ബിഹാറിലെ ദർബംഗ ജില്ലയിലെ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. ജില്ലയിലെ പട്ടൂർ സഹായക് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുജ്ജി ഗ്രാമത്തിലാണ് സംഭവം. ചന്ദ്ര മാധവ് ഭണ്ഡാരി (11), ഈശ്വർ മാധവ് ഭണ്ഡാരി (10) എന്നിവരാണ് മരിച്ചത്.
ഇരുവരും ഗ്രാമത്തിലെ കുളത്തിൽ കുളിക്കാൻ പോവുകയും ആഴത്തിലുള്ള ചുഴിയിൽ അകപ്പെടുകയുമായിരുന്നു. ഗ്രാമത്തിലെ മീൻപിടിത്തക്കാരാണ് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചതായി പൊലീസ് അറിയിച്ചു. കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.