ETV Bharat / bharat

തെലങ്കാനയില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

author img

By

Published : Sep 20, 2020, 1:06 PM IST

കൊല്ലപ്പെട്ടവരിൽ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞതായും രണ്ടാമത്തെ ആളെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചതായും കുമാരാം ഭീം പൊലീസ് ഇൻ-ചാർജ് വി സത്യനാരായണ പറഞ്ഞു.

പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടൽ  ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു  exchange of fire in Telangana  Telangana  ഹൈദരാബാദ്  മാവോയിസ്റ്റ് ആക്രമണം ഹൈദരബാദ്  Two Maoists killed  exchange of fire Two Maoists killed
പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഹൈദരാബാദ്: മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തെലങ്കാനയിലെ കുമാരാം ഭീം ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. മഹാരാഷ്ട്ര അതിർത്തിയിലുള്ള കടമ്പ ഗ്രാമത്തിൽ സ്‌പെഷ്യൽ ഫോഴ്‌സും പൊലീസും നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

തെരച്ചിൽ നടത്തുന്നതിനിടെ മാവോയിസ്റ്റ് സംഘം പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസും വെടിയുതിർത്തിനെത്തുടർന്ന് മാവോയിസ്റ്റ് സംഘം ഏറ്റുമുട്ടലിൽ നിന്നും പിൻമാറിയതായി പൊലീസ് പറഞ്ഞു. തുടർന്ന് ഏറ്റുമുട്ടൽ നടന്ന ഇടത്ത് ഞായറാഴ്ച രാവിലെ പൊലീസ് നടത്തിയ തെരച്ചിലിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞതായി കുമാരാം ഭീം പൊലീസ് ഇൻ-ചാർജ് വി സത്യനാരായണ പറഞ്ഞു. രണ്ടാമത്തെ ആളെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യം ഛത്തീസ്ഗഡ് അതിർത്തിയിലെ ഭദ്രദ്രി-കോതഗുഡെം ജില്ലയിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.