ഷിംല: ഹിമാചലിലെ കിന്നോറില്‍ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഹരിയാന സ്വദേശി വിജേന്ദ്ര കുമാറും യാങ്പ സ്വദേശി സഞ്ചയ് നേഗിയുമാണ് മരിച്ചത് . പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മണ്ണിടിച്ചലുണ്ടായതിനെ തുടര്‍ന്ന് പാറക്കല്ലിടിച്ചാണ് ഇവര്‍ മരിച്ചത്. സംഭവസമയം ഇവര്‍ ഉറങ്ങുകയായിരുന്നു. സംഭവം നടന്ന ഉടനെത്തന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ഹിമാചലില്‍ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു - ഹിമാചല്‍ പ്രദേശ്
മണ്ണിടിച്ചിലില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഹരിയാന സ്വദേശി വിജേന്ദ്ര കുമാറും യാങ്പ സ്വദേശി സഞ്ചയ് നേഗിയുമാണ് മരിച്ചത് .