ഹൈദരാബാദ്: ഹൈദരാബാദിലെ വിവിധ ഭാഗങ്ങളിലായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്‌ടം. വീട് തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളത്തിനടിയിലായി. പല സ്ഥലങ്ങളിലും രണ്ട് മണിക്കൂറിനുള്ളിൽ 10 സെന്‍റി മീറ്റർ മഴ ലഭിച്ചതിനാൽ റോഡുകൾ കുളങ്ങളായി മാറി. ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
ഷെയ്‌ഖ്‌പേട്ട്, അട്ടാപൂര്‍ തുടങ്ങിയ സ്ഥങ്ങളില്‍ കാറുകള്‍ വെള്ളത്തില്‍ മുങ്ങി. രണ്ട് ഇരു ചക്ര വാഹനങ്ങള്‍ ഒഴുകി പോയി. തിരക്കേറിയ പോഷ് ഏരിയകളായ ബഞ്ചാര ഹിൽസ്, ജൂബിലി ഹിൽസ് എന്നിവിടങ്ങളിലും വാണിജ്യ കേന്ദ്രങ്ങളായ അമീർപേട്ട്, കോട്ടി, ദിൽസുഖ്‌നഗർ, എൽബി നഗർ, ആബിഡ്‌സ് ബഷീർബാഗ്, ബേഗംപേട്ട്, ഖൈരാത്താബാദ്, സെക്കന്തരാബാദ് എന്നിവിടങ്ങളിലും റോഡുകൾ വെള്ളത്തില്‍ മുങ്ങി.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) ദുരന്ത നിവാരണ സേനയെ രക്ഷാപ്രവര്‍ത്തിനയച്ചു. മെഡിപ്പള്ളിയിൽ മോട്ടോർ ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടുപേർ ക്ഷേത്രത്തിന്‍റെ മതിൽ ഇടിഞ്ഞ് മരിച്ചു.