മഹാരാഷ്‌ട്രയിൽ അമിത തുക ഈടാക്കിയ ആശുപത്രികള്‍ക്ക് പിഴ - അമിത ചാർജ് ഈടാക്കിയതിന്
16 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്
മഹാരാഷ്‌ട്രയിൽ അമിത ചാർജ് ഈടാക്കിയ രണ്ട് ആശുപത്രികൾക്ക് പിഴ ചുമത്തി
മുംബൈ: രോഗികളിൽ നിന്ന് അമിത തുക ഈടാക്കിയതിന് താനെ മുനിസിപ്പൽ കോർപ്പറേഷൻ (ടിഎംസി) രണ്ട് സ്വകാര്യ ആശുപത്രികൾക്ക് പിഴ ചുമത്തി. 16 ലക്ഷം രൂപയാണ് പിഴയിട്ടത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ ആശുപത്രികൾക്കെതിരെ പൊതുജനങ്ങളിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് ടിഎംസി നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് രോഗികൾക്ക് അമിത തുക ഈടാക്കുന്ന ആശുപത്രികൾക്കെതിരെ നടപടിയെടുക്കുന്നത്.