ബാരാമുള്ള: ജമ്മു- കശ്മീരിലെ ബാരാമുള്ളയിൽ ഗ്രനേഡ് എറിഞ്ഞ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ കശ്മീർ ജില്ലയിൽ തിങ്കളാഴ്ച നടന്ന ഗ്രനേഡ് സ്ഫോടനത്തിൽ ഏഴ് സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും ബാരാമുള്ള പട്ടണത്തിൽ രാത്രിയിൽ നടത്തിയ റെയ്‌ഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നുമാണ് റിപ്പോര്‍ട്ട്. ജില്ലയിലെ ആസാദ് ഗുഞ്ച് പ്രദേശത്തെ കരസേനയ്ക്ക് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിയുകയായിരുന്നു. എന്നാല്‍ ലക്ഷ്യം തെറ്റി റോഡരികിൽ പൊട്ടിത്തെറിച്ചാണ് ഏഴ് പേർക്ക് പരിക്കേറ്റത്. നേരത്തെ, ആഗസ്റ്റ് 30 ന് ബാരാമുള്ള ജില്ലയിലെ സോപൂർ പ്രദേശത്ത് പൊലീസ് പോസ്റ്റിലേക്ക് തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞിരുന്നു.
ബാരാമുള്ളയിൽ ഗ്രനേഡ് സ്ഫോടനം; രണ്ടുപേർ പിടിയില്‍
ബാരാമുള്ളയിൽ ഗ്രനേഡ് എറിഞ്ഞ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ കശ്മീർ ജില്ലയിൽ തിങ്കളാഴ്ച നടന്ന ഗ്രനേഡ് സ്ഫോടനത്തിൽ ഏഴ് സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു.