ന്യൂഡൽഹി: ഐടി കമ്പനികളായ ഡെൽ, മൈൻഡ്‌ട്രീ എന്നിവയിൽ ജോലി ചെയ്യുന്ന രണ്ട് ജീവനക്കാർക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രണ്ടുപേരും വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തി മടങ്ങിയെത്തിയവരാണെന്നാണ് വിവരം. ഡെൽ ഉദ്യോഗസ്ഥന് ടെക്സസിലെ റൗണ്ട് റോക്കിലുള്ള ഡെല്ലിന്‍റെ ആസ്ഥാനം സന്ദർശിച്ച് മടങ്ങിയെത്തിയപ്പോളാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടനയിൽ നിന്നും ലഭിച്ച നിർദേശങ്ങള്‍ ഉള്‍ക്കൊണ്ട് സുരക്ഷാ മാർഗങ്ങള്‍ പാലിക്കുന്നതായും ഡെൽ ടെക്നോളജീസ് ടീം അംഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും കമ്പനി അറിയിച്ചു. വൈറസ് ബാധിതരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്ത്യയിൽ 60 പേർക്കാണ് നിലവിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്.
ഡെൽ, മൈൻഡ്‌ട്രീ ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - ഡെൽ, മൈൻഡ്‌ട്രീ ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
രണ്ടുപേരും വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തി മടങ്ങിയെത്തിയവരാണെന്നാണ് വിവരം.