ETV Bharat / bharat

മദ്യം ലഭിച്ചില്ല; യുപിയിൽ ആൾക്കഹോൾ അടങ്ങിയ രാസവസ്‌തുക്കൾ കഴിച്ച് രണ്ട് പേർ മരിച്ചു - Two die after consuming alcohol-based chemicals

സാനിട്ടൈസർ, നെയിൽ പോളിഷ്‌ റിമൂവർ, ഷേവ് ലോഷൻ എന്നിവ കഴിച്ച് രണ്ട് പേർ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

Alcohol-based chemicals  Habitual drinkers  യുപി മരണം  ആൾക്കഹോൾ അടങ്ങിയ രാസവസ്‌തുക്കൾ  ഗസിയാബാദ് മരണം  സാനിട്ടൈസർ  Two die after consuming alcohol-based chemicals  unavailability of liquor
മദ്യം ലഭിച്ചില്ല; യുപിയിൽ ആൾക്കഹോൾ അടങ്ങിയ രാസവസ്‌തുക്കൾ കഴിച്ച് രണ്ട് പേർ മരിച്ചു
author img

By

Published : May 5, 2020, 11:10 AM IST

ലക്‌നൗ: മദ്യം ലഭിക്കാത്തതിനെ തുടന്ന് ആൾക്കഹോൾ അടങ്ങിയ രാസവസ്‌തുക്കൾ കഴിച്ച് രണ്ട് പേർ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഗസിയാബാദിൽ ഞായറാഴ്‌ചയാണ് സംഭവം നടന്നത്. മംഗത് രാം ശർമ (60), കൃഷ്‌ണ പാൽ (40) എന്നിവരാണ് മരിച്ചത്. സാനിട്ടൈസർ, നെയിൽ പോളിഷ്‌ റിമൂവർ, ഷേവ് ലോഷൻ എന്നിവ കഴിച്ചാണ് മൂന്ന് പേർക്കും അത്യാഹിതം സംഭവിച്ചത്.

മൂന്ന് പേരും സ്ഥിര മദ്യപാനികളായിരുന്നുവെന്നും, ലോക്ക്‌ ഡൗണായതിനാൽ മദ്യം ലഭിക്കാത്തതിനെ തുടർന്നാണ് ഇവർ രാസവസ്‌തുക്കൾ വാങ്ങി കഴിച്ചതെന്നും പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.