ETV Bharat / bharat

പഞ്ചാബിൽ സർക്കാർ നിർദേശം ലംഘിച്ച രണ്ട് പേർ അറസ്റ്റിൽ - Two booked in punjab

ഗുരുദാസ്‌പൂരിലും സർച്ചൂരിലുമാണ് രണ്ട് പേർ അറസ്റ്റിലായത്

പഞ്ചാബിൽ രണ്ട് പേർ അറസ്റ്റിൽ  കൊവിഡ് 19 വ്യാപനം  Two booked in punjab  covid 19
കൊവിഡ്
author img

By

Published : Mar 22, 2020, 7:50 PM IST

ഛണ്ഡീഗഢ്: കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയ നിർദേശങ്ങൾ ലംഘിച്ച രണ്ട് പേർ അറസ്റ്റിൽ. ഗുരുദാസ്‌പൂരിലാണ് സംഭവം. ബ്രസീലിൽ നിന്നും തിരിച്ചെത്തിയ അരുൺ ശർമ എന്നയാൾക്ക് 15 ദിവസം വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ നിർദേശം ലഭിച്ചിരുന്നു. ഇത് ലംഘിച്ച അരുൺ ശർമക്കെതിരെ ഐപിസി സെക്ഷൻ 188 പ്രകാരം കേസെടുത്തു.

ആളുകൾ ഒത്തുകൂടരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ വീട്ടിൽ മതപരമായ ചടങ്ങുകൾക്കായി ജനങ്ങളെ വിളിച്ചുകൂട്ടിയ സുഖ്‌രാജ്‌പൽ സിംഗിനെ സർച്ചൂരിൽ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 188, 269 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.