ETV Bharat / bharat

തൂത്തുകുടി കസ്റ്റഡി മരണം; മുഖ്യമന്ത്രിക്കെതിരെ എം.കെ സ്റ്റാലിൻ

author img

By

Published : Jul 1, 2020, 9:49 AM IST

കസ്റ്റഡി മരണങ്ങൾ മറച്ചുവെച്ച് തടവുകാരുടെ അനാരോഗ്യത്തെത്തുടർന്നാണ് മരണമെന്ന് വരുത്തി തീർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് എം.കെ സ്റ്റാലിൻ പറഞ്ഞു.

Tuticorin custodial death case  Dravida Munnetra Kazhagam  President MK Stalin  Edappadi K. Palaniswami  Tamil Nadu CM  Central Bureau of Investigation  COVID-19 precautionary measures  തൂത്തുകുടി കസ്റ്റഡി മരണം  മുഖ്യമന്ത്രി  ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ  ഡിഎംകെ  ചെന്നൈ
തൂത്തുകുടി കസ്റ്റഡി മരണം; മുഖ്യമന്ത്രിക്കെതിരെ ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ

ചെന്നൈ: പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്ന കൊലപാതകങ്ങൾ തടവുകാരുടെ അനാരോഗ്യത്തെത്തുടർന്ന് സംഭവിക്കുന്ന മരണമാണെന്ന് വരുത്തി തീർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ. പൊലീസ് സ്റ്റേഷൻ കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി പരാജയപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള ധാർമിക അവകാശം നഷ്‌ടമായെന്നും സ്റ്റാലിൻ പറഞ്ഞു.

സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറാൻ നേരത്തെ ഉത്തരവിട്ടിരുന്നു. കർഫ്യൂ നിലനിൽക്കെ മൊബൈൽ ഫോൺ ഷോപ്പ് തുറന്നതിനെ തുടർന്നാണ് ജൂൺ 19ന് പി ജയരാജ്, മകൻ ജെ ബെനിക്‌സ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജൂൺ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും ജൂൺ 23നാണ് മരിക്കുന്നത്. പൊലീസിന്‍റെ ക്രൂര മർദനത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.