ചെന്നൈ: കോയമ്പത്തൂരിലെ പെരിയാനൈക്കൻപാളയത്ത് നിന്നും 13 വയസുള്ള ആനയുടെ മൃതദേഹം കണ്ടെത്തി. 20 ദിവസം മുമ്പാണ് ആന ചെരിഞ്ഞതെന്നും പ്രഥമ ദൃഷ്ട്യാ സ്വാഭാവിക മരണമാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ പൂർണ ചിത്രം വെളിപ്പെടുത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. കോയമ്പത്തൂരിൽ മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് ആനകളുടെ മൃതദേഹം കണ്ടത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഗർഭിണിയായ ആനയുടെ മരണം വിവാദമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരം വാർത്തകൾ പുറത്ത് വരുന്നത്.
കോയമ്പത്തൂരിൽ 13 വയസുള്ള ആനയുടെ മൃതദേഹം കണ്ടെത്തി - പാലക്കാട്
20 ദിവസം മുമ്പാണ് ആന ചെരിഞ്ഞത്
![കോയമ്പത്തൂരിൽ 13 വയസുള്ള ആനയുടെ മൃതദേഹം കണ്ടെത്തി Tamil Nadu elephant Pregnant wild elephant. Kerala tusker Maneka Gandhi Pineapple firecracker കോയമ്പത്തൂർ ആന കോയമ്പത്തൂരിൽ 13 വയസുള്ള ആനയുടെ മൃതദേഹം കണ്ടെത്തി വനം വകുപ്പ് പാലക്കാട് ആനയുടെ മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7496251-1015-7496251-1591397529190.jpg?imwidth=3840)