അമരാവതി: മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിക്കൊടുത്തു എന്നാരോപിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു. ഡെപ്യൂട്ടി കലക്‌ടർ കേഡറിലെ വി. ദേവേന്ദ്ര റെഡ്ഡിയെയാണ് ആന്ധ്രാപ്രദേശ് സർക്കാർ സസ്‌പെൻഡ് ചെയ്‌തത്. വെങ്കിടേശ്വര ദേവാലയത്തിന്‍റെ രക്ഷാധികാരിയും കഴിഞ്ഞ ആറുമാസമായി എസ്റ്റേറ്റ് ഓഫീസറായി ജോലി ചെയ്യുകയുമായിരുന്നു ഇയാൾ. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. അന്വേഷണത്തിന് ശേഷം റെഡ്ഡിയെ സസ്‌പെൻഡ് ചെയ്യണമെന്ന് ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസർ അനിൽ കുമാർ സിംഗാൽ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ടിടിഡിയുടെ ചരിത്രത്തിലെ ആദ്യത്തെ സസ്പെൻഷനാണിതെന്ന് അദ്ദേഹം പറഞ്ഞു.
വിവരം ചോർത്തൽ; ടിടിഡി ഉദ്യോഗസ്ഥന് സസ്‌പെൻഷൻ - ആന്ധ്രാപ്രദേശ് സർക്കാർ
വെങ്കിടേശ്വര ദേവാലയത്തിന്‍റെ രക്ഷാധികാരിയും എസ്റ്റേറ്റ് ഓഫീസറുമായിരുന്ന വി. ദേവേന്ദ്ര റെഡ്ഡിയെ ആന്ധ്രാപ്രദേശ് സർക്കാർ സസ്‌പെൻഡ് ചെയ്‌തു