ഗുജറാത്ത്: കടലില്‍ ദേശീയപതാക ഉയര്‍ത്തി ഗുജറാത്തിലെ ശ്രീരാം സേന സീമിങ് ക്ലബ്. 71-ാം റിപ്പബ്ലിക്ക് ദിനത്തിന്‍റെ ഭാഗമായി പോര്‍ബന്ധര്‍ തീരത്തോട് ചേര്‍ന്നാണ് പതാക ഉയര്‍ത്തിയതെന്ന് ക്ലബ് പ്രസിഡന്‍റ് ഹര്‍ഷിദ് രുഗ്മിണി പറഞ്ഞു. നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തിലും സമാന രീതിയിലാണ് ഇവര്‍ പതാക ഉയര്‍ത്താറുള്ളത്.
ഏത് പ്രതികൂല സാഹചര്യമായാലും തങ്ങള്‍ കടലിലാണ് പതാക ഉയര്‍ത്താറുള്ളതെന്നും ഹര്‍ഷിദ് രുഗ്മിണി കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക്ക് ദിനം കരയില്‍ ആഘോഷിക്കാനാണ് എല്ലാവരും തയ്യാറാകുന്നത്. എന്നാല്‍ ഇതിന് വിപരീതമായി കടലില്‍ ആഘോഷിക്കുകയാണ് തങ്ങള്‍ ചെയ്യാറുള്ളതെന്ന് പോര്‍ബന്ധര്‍ സ്വദേശിയായ ഉര്‍വശി പറഞ്ഞു.