കൊൽക്കത്ത: തെക്കൻ കൊൽക്കത്തയിലെ സലീംപൂര്‍ റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തമുണ്ടായി. ഇതേ തുടര്‍ന്ന് കിഴക്കൻ റെയിൽവേയുടെ സിയാൽഡ സൗത്ത് സെക്ഷനിലെ സബര്‍ബൻ ട്രെയിൻ സര്‍വീസുകൾ തടസപ്പെട്ടു. ശനിയാഴ്‌ച രാത്രി 7.45ഓടെയാണ് തീപിടിത്തമുണ്ടായത്. പത്ത് അഗ്നി ശമനസേനാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ധാക്കൂറിയ റെയിൽവേ സ്റ്റേഷന് സമീപത്തെ ജനസാന്ദ്രതയുള്ള പ്രദേശത്താണ് തീപിടിത്തമുണ്ടായത്. സിയാൽഡ സൗത്ത് സെക്ഷനിലെ ബഡ്‌ജ് ബഡ്‌ജ് ഒഴികെയുള്ള എല്ലാ മേഖലകളിലേക്കുമുള്ള ട്രെയിൻ സര്‍വീസ് 90 മിനിറ്റോളം തടസപ്പെട്ടു. അടുത്തുള്ള ബഹുനില കെട്ടിടങ്ങളിലേക്കും തീ പടരുമെന്ന പരിഭ്രാന്തിയില്‍ ആളുകൾ റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങിയോടി. പൊലീസ് എത്തിയാണ് റെയില്‍വേ ട്രാക്കിൽ നിന്ന് ആളുകളെ നീക്കിയത്.
റെയില്‍വേ സ്റ്റേഷന് സമീപം തീപിടിത്തം; കൊല്‍ക്കത്തയില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു - കൊല്‍ക്കത്തയില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു
ശനിയാഴ്‌ച രാത്രി 7.45ഓടെയാണ് തീപിടിത്തമുണ്ടായത്. പത്ത് അഗ്നിശമന സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി.