ചിങ്ങം
പ്രഭാതത്തിൽ ഉദ്ദേശിച്ച പ്രത്യേക ലക്ഷ്യം ഇന്ന് നേടാൻ കഴിയാതെ വരും. ദിവസം പുരോഗമിക്കവെ നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് ആശ്വാസം കിട്ടും. നിങ്ങളുടെ സ്വതസിദ്ധമായ കഴിവുകൾ വിജയത്തിന്‍റെ അളവ് കൂട്ടാൻ സഹായിക്കും. നിങ്ങളുടെ കഴിവുകളും കഴിവുകേടുകളും വിശകലനം ചെയ്യുമ്പോൾ അത് വിമർശനാത്മക രീതിയിൽ പക്ഷപാതമില്ലാതെയും മുൻ വിധിയില്ലാതെയും ചെയ്യുക.
![horocrops നിങ്ങളുടെ ഇന്ന് today's horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_1_0703newsroom_1583542137_463_0803newsroom_1583630899_182.jpg)
കന്നി
നിങ്ങളുടെ പങ്കാളിയോടോ സുഹൃത്തുക്കളോടോ ഒപ്പം ചെയ്‌ത ജോലിയിൽ ലാഭം നേടാൻ കഴിയും. വൈകുന്നേരം ബിസിനസിൽ സന്തോഷത്തിന്‍ കൂടിച്ചേരൽ ഉണ്ടാകും. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും ഒരുമിച്ചുള്ള ഒരു ഒത്തുചേരലിനായി ആതിഥേയത്വം വഹിച്ചേക്കാം.
![horocrops നിങ്ങളുടെ ഇന്ന് today's horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_4_0703newsroom_1583542137_837_0803newsroom_1583630899_507.jpg)
തുലാം
ശുചീകരണത്തിൽ അതീവ ശ്രദ്ധ നൽകും. ഇന്ന് നിങ്ങളുടെ കാർ കഴുകാനോ, ഉപകരണങ്ങൾ പുനക്രമീകരിക്കുന്നതിനോ ഉള്ള വൃത്തിയാക്കൽ പ്രവൃത്തികൾ ഏറ്റെടുത്ത് ചെയ്‌തേക്കാം. പൊതുവേ വസ്‌തുക്കളോടുള്ള നിങ്ങളുടെ ലളിതമായ സമീപനം ആയാസവും ക്ഷീണവും മാറ്റും.
![horocrops നിങ്ങളുടെ ഇന്ന് today's horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_555_0703newsroom_1583542137_302_0803newsroom_1583630899_783.jpg)
വൃശ്ചികം
ഇന്നത്തെ ദിവസം മുഴുവൻ സൃഷ്‌ടിപരമായ കഴിവുകളാൽ നിറയും. ജോലിയിലുള്ള സമർപ്പണം നിങ്ങളെ മറ്റുള്ളവരേക്കാൾ മുന്നിലാക്കും. ധീരതയുടെ അത്യന്ത സുഖം അനുഭവിക്കും.
![horocrops നിങ്ങളുടെ ഇന്ന് today's horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_444_0703newsroom_1583542137_977_0803newsroom_1583630899_28.jpg)
ധനു
നിങ്ങൾ ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും സന്തോഷിപ്പിക്കുന്നതിനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരിക്കും.സന്തോഷവാനും ഉത്സാഹവാനും ആയി കുടുംബത്തോടൊപ്പം ഒരു ഉല്ലാസ യാത്ര നിങ്ങൾ മനസിൽ കാണും.അതിന്നിടയിൽ നിങ്ങളുടെ ജോലിയിൽ വ്യാപൃതനാവുകയും ,നിങ്ങൾ നിർവ്വഹിച്ച ജോലിയിന്മേൽ അംഗീകാരങ്ങൾ നേടുകയും ചെയ്യും.
![horocrops നിങ്ങളുടെ ഇന്ന് today's horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_2_0703newsroom_1583542137_143_0803newsroom_1583630899_342.jpg)
മകരം
വികാരങ്ങൾ മനസിലാക്കാൻ പ്രയാസമാകും. പ്രത്യേകിച്ച് നിങ്ങൾ പ്രണയിക്കുന്നയാൾ കൂടുതൽ തുറന്ന് പ്രകടിപ്പിക്കും. ഇരുവർക്കുമിടയിലെ ബന്ധം കൂടുതൽ മനസിലാക്കാൻ സഹായിക്കും. ബന്ധം പരസ്പരം സുദൃഢമാക്കാൻ കഴിയുന്ന തരത്തിൽ കുറച്ച് സമയം ചിലവഴിക്കുക. പ്രണയിക്കുന്നയാൾക്ക് ഒരു സന്തോഷകരമായ അത്ഭുതമോ സമ്മാനമോ നൽകിക്കൊണ്ട് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുക.
![horocrops നിങ്ങളുടെ ഇന്ന് today's horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_6_0703newsroom_1583542137_281_0803newsroom_1583630899_612.jpg)
കുംഭം
ഇന്ന് വളരെ തിരക്കേറിയ ദിവസമായിരിക്കും. നിങ്ങൾ ശാന്തനും സ്വസ്തതയുള്ളവനും ആകാനുള്ള ശ്രമങ്ങൾ നടത്തും. ആത്‌മീയതയുടെ പാതയിൽ തുടരുകയും ചെയ്യും. ആശ്വാസത്തിനായി ഒരു ക്ഷേത്രത്തിലോ ഭക്തിപരമായ സ്ഥലത്തോ സന്ദർശിക്കുകയോ ധ്യാനത്തിലിരിക്കുകയോ ചെയ്യും.
![horocrops നിങ്ങളുടെ ഇന്ന് today's horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_5_0703newsroom_1583542137_970_0803newsroom_1583630899_146.jpg)
മീനം
നിക്ഷേപങ്ങൾക്കും ഊഹക്കച്ചവടത്തിനും നല്ല ദിവസം. പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ് മേഖലകളിൽ. നിങ്ങളുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ നേട്ടങ്ങൾ മുന്നിട്ടു നിൽക്കും. പണം മറ്റു അവസരങ്ങളിലേക്ക് കരുതി വെക്കുക.
![horocrops നിങ്ങളുടെ ഇന്ന് today's horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_8_0703newsroom_1583542137_375_0803newsroom_1583630899_887.jpg)
മേടം
സുഹൃത്തുക്കളുമായും അയൽക്കാരുമായും ചില ബൗദ്ധികമായ ചർച്ചകളിൽ ഏർപ്പെടാൻ സാധ്യതയുണ്ട് . അവ പെട്ടെന്ന് ചൂടേറിയ വാദമുഖങ്ങളായി മാറും. അതിനാൽ അവ ശ്രദ്ധിക്കുക. ആശങ്കകൾ നിറയുന്നതിനാല്‍ രാത്രി മുഴുവൻ ഉണർന്നിരിക്കും. മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ അവയുണ്ടാക്കും. യാത്രാ പദ്ധതികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റുക.
![horocrops നിങ്ങളുടെ ഇന്ന് today's horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_7_0703newsroom_1583542137_343_0803newsroom_1583630899_713.jpg)
ഇടവം
ഇന്നു വികാരങ്ങൾ പലകാര്യങ്ങളേയും തെറ്റായവഴിക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളും കൃത്യസമയത്ത് ചെയ്തു തീര്‍ക്കാനാകും. ഇന്ന് മുഴുവൻ ഉല്ലാസവാനായി കാണപ്പെടും. നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം ഇന്ന് നിങ്ങൾക്ക് പ്രയോജനകരമാണ്.
![horocrops നിങ്ങളുടെ ഇന്ന് today's horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_3_0703newsroom_1583542137_10_0803newsroom_1583630899_713.jpg)
മിഥുനം
നിരാശയും അശുഭാപ്തിവിശ്വാസവും നിങ്ങളുടെ മനസ്സിൽ അടിവരയിടുന്നതിനാല്‍ എന്തെങ്കിലും കുഴപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യം നിങ്ങൾക്ക് മെച്ചപ്പെട്ടതാകണമെന്നില്ല. വീട്ടുകാര്യങ്ങളില്‍ നിന്നും പിന്മാറാനിടയുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ദിവസത്തിന്‍റെ പകുതി മുതൽ നല്ല ഫലങ്ങള്‍ ഉണ്ടാകും.
![horocrops നിങ്ങളുടെ ഇന്ന് today's horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_0_0703newsroom_1583542137_742_0803newsroom_1583630899_1019.jpg)
കര്‍ക്കിടകം
നിങ്ങളുടെ പഴയ ബന്ധങ്ങൾ തിരിച്ച് വരാനുള്ള വലിയ സാധ്യത കാണുന്നു. നിങ്ങൾക്ക് മറ്റുള്ളവരുമായി പെട്ടെന്ന് യോജിപ്പിലെത്താനുള്ള കഴിവുള്ളതുമൂലം ജോലികൾ ഇന്ന് നന്നായി ചെയ്യാൻ സാധിക്കും. ആളുകൾക്ക് നിങ്ങളുടെ സത്യസന്ധതയിൽ വലിയ ആദരവുണ്ടാകും. വൈകുന്നേരം ഒത്തുകൂടൽ ഉണ്ടാകും.
![horocrops നിങ്ങളുടെ ഇന്ന് today's horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_44_0703newsroom_1583542137_532_0803newsroom_1583630899_527.jpg)