ചിങ്ങം
നിങ്ങൾ ഇന്ന് ആശങ്കപ്പെടാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിച്ചേക്കാം. നിങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നവരുമായുള്ള വാദങ്ങളും മോശമായ പെരുമാറ്റവും ഒഴിവാക്കുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവെയ്ക്കണം. വിദേശത്തു നിന്നുള്ള നല്ല വാർത്തകൾ നിങ്ങളുടെ ദിവസത്തെ മികച്ചതാക്കാൻ സാധ്യതയുണ്ട്.
![Horoscope നിങ്ങളുടെ ഇന്ന് today's Horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_1_0703newsroom_1583542137_463.jpg)
കന്നി
സാമൂഹിക അംഗീകാരങ്ങൾ ഇന്ന് നിങ്ങളെ സന്തോഷവാന്മാരാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. കച്ചവടക്കാർക്ക് ധനസൗഭാഗ്യ വാഗ്‌ദാനങ്ങളുള്ള ദിവസം. മനോഹരമായ സ്ഥലത്തേക്കുള്ള യാത്രക്ക് സാധ്യത. എന്നാലും നിങ്ങൾ ജോലിചെയ്യാന്‍ യാത്ര അവസാനിപ്പിക്കാനും സാധ്യത.
![Horoscope നിങ്ങളുടെ ഇന്ന് today's Horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_4_0703newsroom_1583542137_837.jpg)
തുലാം
വീട്ടിലെയും ജോലിസ്ഥലത്തെയും സ്വരച്ചേർയുള്ള അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥന്മാർ നിങ്ങളുടെ ഉൽപാദനക്ഷമതയിൽ സംതൃപ്‌തരാകുകയും നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും നിങ്ങൾ ശ്രദ്ധിക്കപ്പെടുകയും ചെയ്യും. സർക്കാരിൽ നിന്നോ നിയമപരമായ പ്രവർത്തനങ്ങളിൽ നിന്നോ പച്ചക്കൊടി ലഭിക്കുന്നതുവരെ മുന്നോട്ട് പോകുക.
![Horoscope നിങ്ങളുടെ ഇന്ന് today's Horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_555_0703newsroom_1583542137_302.jpg)
വൃശ്ചികം
മാനാസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ കച്ചവടത്തിൽ താൽക്കാലികമായ തടസങ്ങൾ നേരിടേണ്ടിവരും. ഇത് നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. നിങ്ങളുടെ സമപ്രായക്കാരുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു പരിശോധന നടത്തുക. ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്.
![Horoscope നിങ്ങളുടെ ഇന്ന് today's Horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_444_0703newsroom_1583542137_977.jpg)
ധനു
അദൃശ്യങ്ങളായ പ്രശ്‌നങ്ങളും സംഭവങ്ങളും നിറഞ്ഞ ദിവസം. സമ്മര്‍ദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുക. ഇന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കരുത്, അത് അമിത സംവേദനക്ഷമതയും മാനസിക ക്ലേശങ്ങളും വർധിപ്പിക്കും. മറ്റുള്ളവരോട് മര്യാദയോടെ പെരുമാറുക.
![Horoscope നിങ്ങളുടെ ഇന്ന് today's Horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_2_0703newsroom_1583542137_143.jpg)
മകരം
മനോവികാരം ജീവിതത്തെ നിയന്ത്രിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ വിജയത്തിന്‍റെ വഴിയിൽ വികാരങ്ങൾ വന്നേക്കാം. പരിഹാരമായി നിങ്ങൾ നിർവ്വികാരനാണെന്ന് മറ്റുള്ളവരെ കാണിക്കുംവിധം പെരുമാറുക.
![Horoscope നിങ്ങളുടെ ഇന്ന് today's Horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_6_0703newsroom_1583542137_281.jpg)
കുംഭം
ഇന്ന് നിങ്ങളുടെ ശൈലിയിലും കഴിവിലും നിങ്ങൾ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യും. കുടുംബത്തോടൊപ്പം ചെലവക്കുന്ന സമയം സന്തോഷവും സംതൃപ്‌തിയും നൽകും. ഇന്ന് മുഴുവൻ നിങ്ങൾ ആവേശഭരിതരായിരിക്കും. നിങ്ങളുടെ മാനസികാവസ്ഥ പ്രതിഫലനപരമാണോ ചിന്താപരമാമോ എന്ന് സ്വയം ചിന്തിക്കുക.
![Horoscope നിങ്ങളുടെ ഇന്ന് today's Horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_5_0703newsroom_1583542137_970.jpg)
മീനം
നിങ്ങളുടെ ചിന്തകളുടെ ലോകത്ത് നിങ്ങൾ സന്തോഷത്തോടെ വിഹരിക്കാന്‍ സാധ്യതയുണ്ട്. സാഹിത്യ ആവിഷ്‌കാരങ്ങളും വൈകാരിക സവിശേഷതകളും ശരിയായ വീക്ഷണകോണിൽ നിങ്ങൾക്ക് കാണാൻ കഴിയും. വിദ്യാർഥികളും പണ്ഡിതന്മാരും പഠനത്തിൽ മികച്ച പ്രകടനം കാഴ്‌ച വെയ്ക്കും. പ്രേമിക്കുന്നവര്‍ കൂടുതൽ അടുക്കാൻ സാധ്യതയുണ്ട്. ജലാശയങ്ങളിൽ നിന്ന് അകന്ന് നിൽക്കുക.
![Horoscope നിങ്ങളുടെ ഇന്ന് today's Horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_8_0703newsroom_1583542137_375.jpg)
മേടം
ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അതിനാൽ ശാന്തതയോടും ജാഗ്രതയോടും കൂടെ അതിനെ കടന്നുപോകാൻ അനുവദിക്കുക. നിങ്ങൾ കൂടുതൽ വൈകാരികമായി ഇടപെടുന്നതിനാൽ എളുപ്പത്തിൽ തിരിച്ചടി കിട്ടാൻ സാധ്യതയുണ്ട്. അതിനാൽ കൂടുതൽ ശ്രദ്ധിക്കണം. അജ്ഞാതമായ ജലാശയങ്ങളിൽ നിന്ന് അകന്ന് നിൽക്കുക. നിങ്ങളുടെ അന്തസ്സിനെ അപകടത്തിലാക്കുന്ന ഒന്നും തന്നെ ചെയ്യരുത്.
![Horoscope നിങ്ങളുടെ ഇന്ന് today's Horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_7_0703newsroom_1583542137_343.jpg)
ഇടവം
വേവലാതികൾ മാറ്റിവെക്കുക. ഉന്മേഷവാനായി ദിവസം സന്തോഷത്തോടെ ചെലവഴിക്കുക. നിങ്ങളുടെ സർഗാത്മകത, മാത്രമല്ല സാഹിത്യത്തോടുള്ള ചായ്‌വ് വർധിക്കും. അമ്മയുമായുള്ള സംഭാഷണം അമ്മയോട് ചേർന്നുനിൽക്കാൻ നിങ്ങളെ സഹായിക്കും. പാചക സംബന്ധമായ ആനന്ദവും സന്തോഷകരമായ യാത്രയും നടക്കാൻ സാധ്യത. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും സാമ്പത്തിക, കുടുംബപരമായ കാര്യങ്ങൾ പരിശോധിക്കാനും നല്ല ദിവസം.
![Horoscope നിങ്ങളുടെ ഇന്ന് today's Horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_3_0703newsroom_1583542137_10.jpg)
മിഥുനം
ഇന്ന് സമ്മിശ്ര വികാരങ്ങൾ അനുഭവപ്പെട്ടേക്കാം. ക്ഷീണിതനും വേവലാതിക്കാരനുമാണെങ്കിലും പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. ക്രിയാത്മക മനോഭാവവും സാധ്യതയും നിങ്ങളുടെ ജോലിയിൽ പ്രതിഫലിക്കും. പിന്തുണയ്‌ക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമായ സഹപ്രവർത്തകരെ നിങ്ങൾ കണ്ടെത്തും. പണം ചെലവാക്കുന്നതിൽ ശ്രദ്ധിക്കുക.
![Horoscope നിങ്ങളുടെ ഇന്ന് today's Horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_0_0703newsroom_1583542137_742.jpg)
കര്‍ക്കിടകം
പതിവിൽ നിന്ന് വ്യത്യസ്‌തമായ ഒരു ദിവസമായിരിക്കും ഇന്ന്. തമാശകളും ഉല്ലാസങ്ങളും നിറച്ച് സുഹൃത്തുക്കൾ നിങ്ങളോടൊപ്പം ഉണ്ടാകും. അത് പരമാവധി പ്രയോജനപ്പെടുത്തുക. നിങ്ങൾ ഇന്ന് പൂർണ ഉന്മേഷത്തിലേക്ക് എത്തിച്ചേരും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു വിനോദയാത്രക്ക് സാധ്യത. നിങ്ങളുടെ ഭാര്യയിൽ നിന്ന് ഒരു നല്ല വാർത്ത ലഭിക്കും.
![Horoscope നിങ്ങളുടെ ഇന്ന് today's Horoscope](https://etvbharatimages.akamaized.net/etvbharat/prod-images/6311925_44_0703newsroom_1583542137_532.jpg)