ചെന്നൈ: തമിഴ്‌നാട്ടിൽ 110 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 234 ആയി ഉയർന്നു. കൊവിഡ് സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും ഡൽഹി യാത്ര നടത്തിയവരാണെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു.
ഡൽഹിയിൽ നടന്ന നിസാമുദിന്‍ മര്‍കസ് സമ്മേളനത്തിൽ പങ്കെടുത്ത ആയിരത്തിലധികം പേര്‍ ഇതിനോടകം ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരെയെല്ലാം ക്വാറന്‍റൈന് വിധേയമാക്കിയതായും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് ബാധിത സംസ്ഥാനങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് തമിഴ്‌നാട്. തമിഴ്‌നാട്ടില്‍ നിന്ന് റിപ്പോർട്ട് ചെയ്ത 234 കേസുകളിൽ 190 എണ്ണവും നിസാമുദിൻ മർകസ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.