തമിഴ്നാട്: തമിഴ്നാട്ടിലെ കടലൂരില്‍ പടക്കനിർമാണ ശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒൻപത് പേർ മരിച്ചു. കാട്ടുമന്നാർകോവിലിലെ കുറുംകുടി ഗ്രാമത്തിലെ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരെല്ലാവരും സ്ത്രീകളാണ്. സ്ഫോടനത്തില്‍ കെട്ടിടം പൂർണമായും തകർന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പളനിസ്വാമി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവ സമയത്ത് പടക്ക നിർമാണശാലയിലെ തൊഴിലാളികളെല്ലാം ഫാക്ടറിയില്‍ ഉണ്ടായിരുന്നു.