മുംബൈ: മഹാരാഷ്‌ട്രയിലെ രത്നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് കാണാതായ നാല് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. കനത്തമഴയെ തുടര്‍ന്നുണ്ടായ തകര്‍ച്ചയില്‍ 23 പേരെയായിരുന്നു കാണാതായത്. അതില്‍ 19 പേരുടെ മൃതദേഹങ്ങൾ ദുരന്ത നിവാരണ സേനയുടെ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. മരിച്ചവരുടെ ബന്ധുക്കൾക്ക് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാല് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചതായും സ്ഥിതി ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു. അതേസമയം അണക്കെട്ട് തകര്‍ന്നതിന് കാരണം ഞണ്ടുകളാണെന്ന ജലസംരക്ഷണ മന്ത്രി തനാജി സാവന്തിന്‍റെ പ്രസ്‌താവന വിവാദമായിരുന്നു.
തിവാരെ അണക്കെട്ട് തകര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു
അണക്കെട്ട് തകര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി
മുംബൈ: മഹാരാഷ്‌ട്രയിലെ രത്നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് കാണാതായ നാല് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. കനത്തമഴയെ തുടര്‍ന്നുണ്ടായ തകര്‍ച്ചയില്‍ 23 പേരെയായിരുന്നു കാണാതായത്. അതില്‍ 19 പേരുടെ മൃതദേഹങ്ങൾ ദുരന്ത നിവാരണ സേനയുടെ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. മരിച്ചവരുടെ ബന്ധുക്കൾക്ക് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാല് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചതായും സ്ഥിതി ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു. അതേസമയം അണക്കെട്ട് തകര്‍ന്നതിന് കാരണം ഞണ്ടുകളാണെന്ന ജലസംരക്ഷണ മന്ത്രി തനാജി സാവന്തിന്‍റെ പ്രസ്‌താവന വിവാദമായിരുന്നു.
https://www.aninews.in/news/national/general-news/tiware-dam-breach-search-operation-enters-fifth-day-for-4-missing-persons20190707101749/
Conclusion: