ന്യൂഡല്‍ഹി: ഗുഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ടിക് ടോക് ആപ്പ് പിന്‍വലിച്ചു. ഇന്ത്യയില്‍ ടിക് ടോക് നിരോധിക്കുന്നതിന്‍റെ ഭാഗമായാണ് ഗൂഗിളിന്‍റെ നടപടി. മദ്രാസ് ഹൈക്കോടതിയാണ് ടിക് ടോക് നിരോധിക്കാന്‍ ഉത്തരവിറക്കിയത്. വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആപ്പിന്‍റെ ഉടമസ്ഥരായ ചൈനീസ് കമ്പനി ബൈറ്റ്ഡാൻസ് സുപ്രീംകോടതിയില്‍ ഹർജി നൽകി. എന്നാല്‍ ഹര്‍ജി തളളി. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിക്കാനുള്ള നടപടി ആരംഭിച്ചത്. ആപ്പിളിനോടും ആപ്പ് നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടിക് ടോക് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴിയൊരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ മുത്തുകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.
ടിക് ടോകിന് ഇന്ത്യയില്‍ നിരോധനം; നടപടി ആരംഭിച്ചു - വിധി
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ടിക് ടോക് ആപ്പ് പിന്‍വലിച്ചു