ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കര്‍ അഫ്ഗാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് ആത്മറുമായി സംസാരിച്ചു. ഭക്ഷ്യ വസ്തുക്കള്‍, വൈദ്യസഹായങ്ങൾ എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങളെക്കുറിച്ച് ആത്മറുമായി ചർച്ച ചെയ്തതായി ജയ്‌ശങ്കർ ട്വിറ്ററിൽ അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഹൈഡ്രോക്സിക്ലോറോക്വിൻ, പാരസെറ്റമോൾ എന്നീ ഗുളികകൾ ഇന്ത്യ അടുത്തിടെ അഫ്ഗാനിസ്ഥാന് നൽകിയിരുന്നു. വൈദ്യസഹായങ്ങൾ നൽകിയതിന് അഫ്ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടയിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏപ്രിൽ 12ന് ഇന്ത്യ 5,022 മെട്രിക് ടൺ ഗോതമ്പ് കാബുളിലേക്ക് കയറ്റി അയച്ചു.