ETV Bharat / bharat

ഹിമാചൽ പ്രദേശിലെ കൊവിഡ് ബാധിതർ 99 ആയി

മെയ്‌ 18ന് മുംബൈയിൽ നിന്നുള്ള പ്രത്യേക ട്രെയിനിൽ സ്ഥാനത്തേക്ക് തിരികെ എത്തിയ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു.

HP  himachal pradesh  COVID-19  Shimla  Kangra  Kullu  corona virus  tally climbs to 99  ഹിമാചൽ പ്രദേശ്  കൊവിഡ്  കൊറോണ വൈറസ്  കൊവിഡ് ബാധിതർ 99 ആയി  ഷിംല
ഹിമാചൽ പ്രദേശിലെ കൊവിഡ് ബാധിതർ 99 ആയി
author img

By

Published : May 20, 2020, 11:07 AM IST

ഷിംല: മുംബൈയിൽ നിന്നും തിരികെയെത്തിയ ആറു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരികെ എത്തിയവരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ്‌ 18ന് മുംബൈയിൽ നിന്ന് സംസ്ഥാനത്തേക്കുള്ള പ്രത്യേക ട്രെയിനിലാണ് 697 പേരോടൊപ്പം ഇവർ തിരികെ എത്തിയത്.

കൂടാതെ സംസ്ഥാനത്ത് കഖ്‌ര ജില്ലയിൽ മൂന്ന് സ്‌ത്രീകൾ അടക്കം അഞ്ച് പേർക്കും കുള്ളു ജില്ലയിൽ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ക്വാറന്‍റൈനിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ കഖ്‌രയിലെ ആക്‌ടീവ് കൊവിഡ് കേസുകൾ 18 ആയി. കുള്ളു ജില്ലയിലെ ആദ്യ കൊവിഡ് കേസാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 99 ആയി. 51 പേരാണ് സംസ്ഥാനത്ത് കൊവിഡ് രോഗമുക്‌തി നേടിയത്. നാല് കൊവിഡ് മരണമാണ് ഹിമാചൽ പ്രദേശിൽ റിപ്പോർട്ട് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.