ഇൻഡോർ: പൊലീസിനെയും മെഡിക്കൽ സംഘത്തെയും ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കൊവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് ആരംഭിച്ച സ്‌ക്രീനിങ് പ്രചാരണത്തിനിടെയാണ് ബുധനാഴ്ച ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. ജില്ലയ്ക്ക് പുറത്തുനിന്നെത്തുന്ന എല്ലാവരേയും സ്‌ക്രീനിങ്ങിന് വിധേയരാക്കുന്നുണ്ട്. അതിനിടയിൽ എതിർപ്പുമായി എത്തിയവർ സംഘത്തിന് നേരെ കല്ലെറിയുകയായിരുന്നു. സംഘർഷത്തിൽ എഎസ്‌ഐ ശ്രീറാം അവസ്തിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയ സുരക്ഷാ നിയമപ്രകാരം പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
മധ്യപ്രദേശിൽ പൊലീസിനെയും മെഡിക്കൽ സംഘത്തെയും ആക്രമിച്ച മൂന്ന് പേർ അറസ്റ്റിൽ - മധ്യപ്രദേശ്
ദേശീയ സുരക്ഷാ നിയമപ്രകാരം പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു