ലക്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. നന്ദലാൽ (50), ഭാര്യ ചബിലി ദേവി (48), മകൾ രാജ് ദുലാരി (16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി നന്ദലാൽ തന്‍റെ വയലിലായിരുന്നു ഉറങ്ങിയത്. ഭാര്യ ചബിലി ദേവി വീടിനു പുറത്തും മകൾ വീടിന് അകത്തുമാണ് കിടന്നിരുന്നത്. ഇവരുടെ മകൻ പഴയ വീട്ടിലായിരുന്നു കിടന്നത്. നന്ദലാലിനെയും ഭാര്യയേയും മകളെയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവസ്ഥലം സന്ദർശിച്ചു. ചോദ്യം ചെയ്യാനായി ചിലരെ കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി - പ്രയാഗ്രാജ് ജില്ല
നന്ദലാൽ (50), ഭാര്യ ചബിലി ദേവി (48), മകൾ രാജ് ദുലാരി (16) എന്നിവരാണ് മരിച്ചത്. നന്ദലാലിനെയും ഭാര്യയേയും മകളെയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു.