മുംബൈ: ഔറംഗാബാദിൽ തോക്ക് വിൽപനക്കിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പൊലീസ് കമ്മിഷണർക്ക് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.
ശനിയാഴ്ച രാത്രി നടന്ന റെയ്ഡിൽ മൂന്ന് ലക്ഷം രൂപയും പിടിച്ചെടുത്തു. അഭിജിത് വാഗ്മാരെ, ബാലു ഖില്ലാരെ, രമേശ് ജോഗ്ദണ്ട എന്നിവരെയാണ് പിടികൂടിയത്. രണ്ട് തോക്കുകൾ, വെടിയുണ്ട, പണം എന്നിവ ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.