ETV Bharat / bharat

തീരുമാനിച്ച് ഉറപ്പിച്ച കാലയളവിൽ തന്നെ റാഫേൽ യുദ്ധ വിമാനങ്ങൾ കൈമാറുമെന്ന് ഫ്രാൻസ്

author img

By

Published : May 24, 2020, 9:13 PM IST

ഇനിയും കാലതാമസം ഉണ്ടാകില്ലെന്നും തീരുമാനിച്ച് ഉറപ്പിച്ച സമയത്ത് തന്നെ ഇന്ത്യക്ക് വിമാനങ്ങള്‍ കൈമാൻ സാധിക്കുമെന്നും ഫ്രഞ്ച് അംബാസഡർ അറിയിച്ചു

Rafale jets  France  French Ambassador Emmanuel Lenain  BVR air-to-air missile  COVID-19 lockdown  Indian AIr Force  COVID-19 pandemic  COVID-19 scare  റാഫേൽ യുദ്ധ വിമാനങ്ങൾ  ഫ്രാൻസ്  ഫ്രഞ്ച് അംബാസഡർ  ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയ്ൻ
തീരുമാനിച്ച് ഉറപ്പിച്ച കാലയിളവിൽ തന്നെ റാഫേൽ യുദ്ധ വിമാനങ്ങൾ കൈമാറുമെന്ന് ഫ്രാൻസ്

ന്യൂഡൽഹി: റാഫേൽ യുദ്ധ വിമാനങ്ങൾ തീരുമാനിച്ച് ഉറപ്പിച്ച ദിവസം തന്നെ ഇന്ത്യക്ക് കൈമാറാൻ സാധിക്കുമെന്ന് ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയ്ൻ. 58,000 കോടി രൂപ ചെലവിൽ 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി ഇന്ത്യ 2016 സെപ്റ്റംബറിൽ ഫ്രാൻസുമായി കരാറിൽ ഒപ്പുവച്ചിരുന്നു. ഇതിൽ ആദ്യത്തെ നാല് റാഫേൽ വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഉടൻ എത്തിക്കുമെന്ന് ഫ്രഞ്ച് അംബാസിഡർ വ്യക്തമാക്കിയിരിക്കുന്നത്. ആദ്യത്തെ നാല് വിമാനങ്ങൾ ഇന്ത്യയിലേക്ക് എത്രയും വേഗം കയറ്റി അയക്കാൻ സാധിക്കുമെന്ന് കരുതുന്നുവെന്ന് ഫ്രഞ്ച് അംബാസഡർ പറഞ്ഞു. ആദ്യ നാല് യുദ്ധ വിമാനങ്ങൾ മെയിൽ ഇന്ത്യക്ക് കൈമാറുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഫ്രാൻസിൽ കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിലാണ് ഇത് വൈകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.