ന്യൂഡൽഹി: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം 181 ആയി ഉയർന്നു. പുതിയ 16 കേസുകളിൽ ഏഴെണ്ണവും നുഹ് ജില്ലയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഫരീദാബാദ് (2), കർണാൽ (1), നുഹ് (7), യമുനാനഗർ (3), ജിന്ദ് (1) എന്നിവിടങ്ങളിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് 30 രോഗികള്‍ ആശുപത്രി വിട്ടു. ഇതുവരെ 3,903 സാമ്പിളുകൾ പരിശോധിച്ചതിൽ 2,513 എണ്ണം നെഗറ്റീവാണ്. 1,204 സാമ്പിളുകളുടെ ഫലം ലഭിച്ചിട്ടില്ല. ഹരിയാനയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ 10 പേർ വിദേശികളും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. നുഹ് (45), ഗുരുഗ്രാം (32), ഫരീദാബാദ് (31), പൽവാൾ (29) എന്നിവയാണ് കൂടുതൽ രോഗബാധിതരുള്ള ജില്ലകൾ.
നിരവധി തബ്‌ലീഗി ജമാഅത്ത് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് പോസിറ്റീവ് കേസുകളുടെ വർധനവിന് കാരണമെന്ന് ആരോഗ്യമന്ത്രി അനിൽ വിജാസ് പറഞ്ഞു.