തെലങ്കാന: ഹോം ക്വാറന്‍റൈനിൽ കഴിയുന്ന കൊവിഡ് രോഗികളുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നതിനായി പുതിയ ആപ്ലിക്കേഷൻ വികസിപ്പിച്ച് തെലങ്കാന സർക്കാർ. ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ വഴി നിരീക്ഷണത്തിൽ കഴിയുന്ന രോഗികളുടെ വിവരം സംസ്ഥാന സർക്കാർ ഡോക്ടർമാർക്ക് നൽകും. ഓരോ ഡോക്ടർമാർക്കും 50 രോഗികളുടെ വിവരങ്ങളാണ് നൽകുക.
തെലങ്കാനയിൽ പതിനായിരത്തിലധികം രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതരുണ്ട്. അവർ സ്വന്തം വീടുകളിലാണ് ചികിത്സയിലുള്ളത്. വീഡിയോ കോളിങ് സൗകര്യവും ആപ്ലിക്കേഷനിൽ ലഭ്യമാണ്. ആവശ്യമെങ്കിൽ മരുന്നുകളും നിർദേശിക്കും. കൊവിഡ് 19 പകർച്ചവ്യാധിക്കെതിരെ ഏപ്രിലിൽ തെലങ്കാന സർക്കാർ 'ടി കൊവിഡ് -19' ആപ്പ് ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് 13,000 സജീവ രോഗബാധിതരാണ് നിലവിലുള്ളത്.