ഹൈദരാബാദ്: തെലങ്കാനയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണത്തെക്കാൾ രോഗമുക്തരുടെ നിരക്കിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,072 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 2,259 പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 1,89,283 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
1,116 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇനി ചികിത്സയിലുള്ളത് 29,477 പേരാണ്. ഇതിൽ 23,934 പേരും വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
83.83 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. ഇത് ദേശീയ ശരാശരിയെക്കാൾ ഉയർന്നതാണ്. 54,308 സാമ്പിളുകൾ തിങ്കളാഴ്ച പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 29,40,642 സാമ്പിളുകൾ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 1076 പരിശോധന കേന്ദ്രങ്ങളും 17 സർക്കാർ ലാമ്പുകളും 43 സ്വകാര്യ ലാബുകളും കൊവിഡ് പരിശോധന നടത്തുന്നുണ്ട്.
രോഗം സ്ഥിരീകരിച്ചവരിൽ 70 ശതമാനം പേർക്കും ലക്ഷണമുണ്ടായിരുന്നില്ല. 64.13 ശതമാനം പേരും 21 മുതൽ 50 വയസ് വരെ പ്രായമുള്ളവരാണ്.
സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത് ഹൈദരാബാദിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 283 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് 62 സർക്കാർ ആശുപത്രിയിൽ 8,850 കിടക്ക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ 230 സ്വകാര്യ ആശുപത്രികളിലും കൊവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ട്.
തെലങ്കാനയിൽ രോഗബാധിതരെക്കാൾ രോഗമുക്തരുടെ നിരക്കിൽ വർധന - തെലങ്കാനയിൽ കൊവിഡ് വ്യാപനം
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,072 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 2,259 പേർ രോഗമുക്തരായി.