ഹൈദരാബാദ്: സംസ്ഥാനത്ത് പുതുതായി 1,873 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതർ 1,24,963 ആയി. 24 മണിക്കൂറിൽ ഒമ്പത് കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 827 ആയി. ഗ്രേറ്റർ ഹൈദരാബാദിൽ 360 പേർക്കും കരിംനഗറിൽ 180 പേർക്കും രംഗറെഡ്ഡിയിൽ 129 പേർക്കും വാറഗലിൽ 94 പേർക്കും നിസാമാബാദിൽ 94 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം 13,65,582 ആയി. ഇന്നലെ സംസ്ഥാനത്ത് 37,769 കൊവിഡ് പരിശോധനയാണ് നടത്തിയത്. തെലങ്കാനയിലെ കൊവിഡ് മരണ നിരക്ക് 0.66 ആയെന്നും ഇതുവരെ 92,837 പേർ രോഗമുക്തി നേടിയെന്നും അധികൃതർ അറിയിച്ചു. നിലവിൽ 31,299 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്.