ഹൈദരാബാദ്: അടുത്ത അധ്യയ വര്‍ഷത്തില്‍ സ്വകാര്യ സ്കൂളുകളില്‍ ഫീസ് വര്‍ധന പാടില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. സ്കൂളുകള്‍ ട്യൂഷന്‍ ഫീസ് മാത്രമേ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കാന്‍ പാടുള്ളൂ. അതും പ്രതിമാസ അടിസ്ഥാനത്തിലേ നിരക്ക് ഈടാക്കാവൂ എന്ന് മന്ത്രിസഭ നിർദേശിച്ചു .
വാടകക്കാരിൽ നിന്ന് വാടക വാങ്ങുന്നത് മാർച്ച് മുതൽ മൂന്ന് മാസത്തേക്ക് മാറ്റിവെക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തു . ഉടമസ്ഥര്‍ വാടകക്ക് നിര്‍ബന്ധിച്ചാല്‍ 100 ല്‍ വിളിച്ച് പരാതി നല്‍കാമെന്ന് മുഖ്യമന്ത്രി ചന്ദ്ര ശേഖര റാവു മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വാടക കുടിശികയാകുമ്പോള്‍ പലിശ ഈടാക്കുകയോ മറ്റോ ചെയ്താല്‍ കുറ്റകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ഥലത്തിന് കരമടക്കുന്നതുള്‍പ്പെടെയുള്ളതും നീട്ടിവെക്കാന്‍ തീരുമാനമായി. വൈദ്യുതി ബില്ല് അടക്കുന്ന അവസാന തിയതി മെയ് അവസാനത്തേക്ക് നീട്ടി. പിഴയില്ലാതെ ഈ മാസത്തെ ബില്ലടക്കാമെന്നും മന്ത്രിസഭ തീരുമാനിച്ചു.