ഹൈദരാബാദ്: ലോക്‌ഡൗൺ നിർദേശങ്ങൾ ലംഘിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ വി. ഹനുമന്ത റാവുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവും അനുയായികളും കൂട്ടം ചേർന്ന് അംബേദ്‌കർ ജന്മദിനത്തിൽ ഡോ. ബി.ആർ അംബേദ്‌കറുടെ പ്രതിമയിൽ പൂമാല അണിയിച്ചതിനാണ് കേസ്. ഹനുമന്ത റാവു മാസ്‌ക് ധരിച്ചിരുന്നെങ്കിലും പൊലീസിന്‍റെ നിർദേശം അനുസരിക്കാതെ ടാങ്ക് ബണ്ടിനടുത്തുള്ള അംബേദ്‌കർ പ്രതിമയിൽ മാല അണിയിക്കുകയായിരുന്നു. കൂടാതെ, പൊലീസുകാരുമായി കോൺഗ്രസ് നേതാവ് തർക്കിക്കുകയും ചെയ്‌തു. ഇന്ത്യൻ പീനൽ കോഡിലെ 188, 269 വകുപ്പുകൾ പ്രകാരമാണ് ഹനുമന്ത റാവുവിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ലോക്‌ഡൗൺ ലംഘിച്ചതിന് മുതിര്‍ന്ന കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു
കോൺഗ്രസ് നേതാവും അനുയായികളും കൂട്ടം ചേർന്ന് അംബേദ്‌കർ ജന്മദിനത്തിൽ പൊലീസുകാരുടെ നിര്‍ദേശം ലംഘിച്ച് ഡോ. ബി.ആർ അംബേദ്‌കറുടെ പ്രതിമയിൽ പൂമാല അണിയിക്കുകയായിരുന്നു