ETV Bharat / bharat

ആരാധനാലയങ്ങൾ പൊളിച്ചുമാറ്റിയ സംഭവം; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് വഖഫ് കൗൺസിൽ അംഗം

തെലങ്കാന സെക്രട്ടേറിയറ്റ് വളപ്പിലെ ആരാധനാലയങ്ങൾ പൊളിച്ചുമാറ്റിയ സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ചീഫ് സെക്രട്ടറി സോമേഷ് കുമാർ എന്നിവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് കേന്ദ്ര വഖഫ് കൗൺസിൽ അംഗം ഹനീഫ് അലി

Telangana CM  Waqf Council member  Haneef Ali  K Chandrashekar Rao  Chief Secretary Somesh Kumar  തെലങ്കാന മുഖ്യമന്ത്രി  വഖഫ് കൗൺസിൽ അംഗം  ഹനീഫ് അലി  ചീഫ് സെക്രട്ടറി സോമേഷ് കുമാർ  തെലങ്കാന സെക്രട്ടേറിയറ്റ്
ആരാധനാലയങ്ങൾ പൊളിച്ചുമാറ്റിയ സംഭവം; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് വഖഫ് കൗൺസിൽ അംഗം
author img

By

Published : Jul 15, 2020, 11:48 AM IST

ഹൈദരാബാദ്: തെലങ്കാന സെക്രട്ടേറിയറ്റ് വളപ്പിലെ ആരാധനാലയങ്ങൾ പൊളിച്ചുമാറ്റിയ സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ചീഫ് സെക്രട്ടറി സോമേഷ് കുമാർ എന്നിവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് കേന്ദ്ര വഖഫ് കൗൺസിൽ അംഗം ഹനീഫ് അലി. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷം ആരാധനാലയങ്ങൾ തുടർച്ചയായി പൊളിച്ചുമാറ്റുകയാണ്. സെക്രട്ടേറിയറ്റിലെ ഒരു ക്ഷേത്രവും രണ്ട് മുസ്ലിം പള്ളികളുമാണ് പൊളിച്ചുനീക്കിയത്. ലോകം മുഴുവൻ കൊവിഡ് പോരാട്ടത്തിലാണ്. എന്നാൽ തെലങ്കാന മുഖ്യമന്ത്രി ആരാധനാലയങ്ങൾ പൊളിക്കുന്ന തിരക്കിലാണ്. തെലങ്കാന മുഖ്യമന്ത്രിയും, ചീഫ് സെക്രട്ടറിയുമാണ് ഇതിന് ഉത്തരവാദികളെന്നും ഹനീഫ് അലി പറഞ്ഞു.

പുതിയ സെക്രട്ടേറിയറ്റ് പരിസരത്ത് തന്നെ പുതിയ ആരാധനാലയങ്ങൾ നിർമിക്കുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി അറിയിച്ചത്. ഈ നടപടിയെ അപലപിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്‌ത് വിവിധ സംഘടനകളുടെ പ്രതിനിധികൾ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. പരാതി സ്വീകരിച്ച് അവർക്കെതിരെ കേസെടുക്കണമെന്ന് തെലങ്കാന ഡിജിപിയോടും പൊലീസ് കമ്മീഷണറോടും ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പള്ളിയും ക്ഷേത്രവും പൊളിച്ചുമാറ്റിയ സംഭവത്തിൽ എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി അപലപിച്ചു. പൊളിച്ചുമാറ്റിയ കരാറുകാരനെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം മതനിന്ദയാണെന്നും ഭക്തരുടെ വികാരത്തെയോ ക്ഷേത്രത്തിന്‍റെ പവിത്രതയെയോ സർക്കാർ മാനിച്ചിട്ടില്ലെന്നും തെലങ്കാന ബിജെപി വക്താവ് കെ. കൃഷ്‌ണ സാഗർ റാവു പ്രതികരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.