ETV Bharat / bharat

തെലങ്കാനയിൽ ലോക്ക് ഡൗൺ നീട്ടാൻ സാധ്യത - corona virus chief minister

നിലവിലുള്ള ലോക്ക് ഡൗൺ ഫലപ്രദമായി വിനിയോഗിക്കാൻ സാധിച്ചെന്നും ഇനിയും ലോക്ക് ഡൗൺ നീട്ടുന്നതിന് ജനങ്ങൾ പിന്തുണ നൽകിയാൽ സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടുത്താമെന്നും കെ. ചന്ദ്രശേഖർ റാവു പറഞ്ഞു.

Telangana  Lockdown Extension  K Chandrashekhar Rao  Hyderabad  Narendra MOdi  COVID 19  Novel Coronavirus  കെ. ചന്ദ്രശേഖർ റാവു  തെലങ്കാനയിൽ ലോക്ക് ഡൗൺ  ഹൈദരാബാദ് കൊറോണ  തെലങ്കാന മുഖ്യമന്ത്രി  കൊവിഡ് 19  corona virus chief minister  telangana CM
തെലങ്കാനയിൽ ലോക്ക് ഡൗൺ
author img

By

Published : Apr 27, 2020, 11:29 AM IST

ഹൈദരാബാദ്: ജനങ്ങൾ സഹകരിച്ചാൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടുമെന്ന സൂചനയുമായി തെലങ്കാന മുഖ്യമന്ത്രി. നിലവിലുള്ള ലോക്ക് ഡൗൺ ഫലപ്രദമായി വിനിയോഗിക്കാൻ സാധിച്ചെന്നും ഇനിയും ലോക്ക് ഡൗൺ നീട്ടുന്നതിന് ജനങ്ങൾ പിന്തുണ നൽകിയാൽ സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടുത്താമെന്നും കെ. ചന്ദ്രശേഖർ റാവു പറഞ്ഞു. കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നത് വഴി കൊവിഡ് വ്യാപനം കുറക്കാൻ സാധിച്ചിട്ടുണ്ട്. അതു പോലെ സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് ലോക്ക് ഡൗൺ മെയ്‌ ഏഴാം തിയതി കഴിഞ്ഞും തുടരാൻ സഹകരിക്കുകയാണെങ്കിൽ അത് മഹാമാരിക്കെതിരെ പ്രതിരോധം നടപ്പിലാക്കാൻ സഹായിക്കുമെന്നും അദ്ദേഹം വിശദമാക്കി.

കൊവിഡ് ബാധിത മേഖലകളിൽ നൽകുന്ന സഹായങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ഈ പ്രദേശങ്ങളിലെ ആളുകൾക്ക് അവശ്യസാധനങ്ങൾ നൽകണമെന്ന് നിർദേശിക്കുകയും ചെയ്‌തിട്ടുണ്ട്. ഗാന്ധി ആശുപത്രിയിലെ കൊവിഡ് ബാധിതർക്ക് നൽകുന്ന ചികിത്സയെക്കുറിച്ചും അന്വേഷിച്ചു. ദേശീയ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ തെലങ്കാനയിൽ വൈറസ് ബാധയേറ്റ് മരിക്കുന്നവർ വളരെ കുറവാണെന്നത് ആശ്വാസകരമാണ്. ഇപ്പോഴത്തെ ലോക്ക് ഡൗൺ ഇനിയും നീളുകയും ആളുകൾ വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കുന്നത് തുടരുകയുമാണെങ്കിൽ രോഗവ്യാപനം പരമാവധി കുറക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.