റായ്പൂർ: റായ്‌പൂരിൽ ഒൻപതുവയസുകാരിയെ മദ്രസ അധ്യാപകൻ ബലാത്സംഗം ചെയ്തു. 25 കാരനായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് നടപടി.ഇയാൾ കഴിഞ്ഞ 15 ദിവസമായി കുട്ടിയുടെ വീട്ടിലെത്തി അറബി പഠിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കുട്ടിയെ അധ്യാപകൻ പീഡനത്തിന് ഇരയാക്കിയത്.
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 376 (ബലാത്സംഗം), 506 (ക്രിമിനൽ കുറ്റം, ഭീഷണിപ്പെടുത്തൽ), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ എന്നിവ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് ഖമർദിഹ് പൊലീസ് ഓഫീസർ മംത ശർമ അലി പറഞ്ഞു.