ചെന്നൈ: തമിഴ്‌നാട്ടിൽ നാല് കൊവിഡ് 19 പോസിറ്റീവ് രോഗികള്‍ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി വിട്ടയച്ചു . തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലാ ആശുപത്രിയിലാണ് സംഭവം. വൈകിട്ടോടെയാണ് 26 രോഗികളുടെ പരിശോധനാ ഫലങ്ങൾ വരുന്നത്. ഇതിൽ നാല് പേരുടെ സാമ്പിൾ പോസിറ്റീവ് ആയിരുന്നു. ആശുപത്രി വിട്ട മൂന്ന് രോഗികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞതായി വില്ലുപുരം പൊലീസ് സൂപ്രണ്ട് എസ്. ജയകുമാർ പറഞ്ഞു. ഡൽഹിയിൽ നിന്നുള്ള നാലമത്തെ രോഗിയെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാലാമത്തെ രോഗിയെ കണ്ടെത്താൻ അഞ്ച് പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് കൊവിഡ് 19 പോസിറ്റീവ് രോഗികള്‍ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി വിട്ടയച്ചു - district hospital
തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലാ ആശുപത്രിയിലാണ് സംഭവം. വൈകിട്ടോടെയാണ് 26 രോഗികളുടെ പരിശോധനാ ഫലങ്ങൾ വരുന്നത്. ഇതിൽ നാല് പേരുടെ സാമ്പിൾ പോസിറ്റീവ് ആയിരുന്നു.